ഇ​ന്ത്യ​യു​ടെ ഓ​സ്‌​ട്രേ​ലി​യ​ന്‍ പ​ര്യ​ട​നം സം​ശ​യ​ത്തി​ല്‍
ഇ​ന്ത്യ​യു​ടെ ഓ​സ്‌​ട്രേ​ലി​യ​ന്‍ പ​ര്യ​ട​നം സം​ശ​യ​ത്തി​ല്‍
Monday, March 30, 2020 12:09 AM IST
ന്യൂ​ഡ​ല്‍ഹി: കോ​വി​ഡ്-19 പ​ട​രു​ന്ന​തി​നാ​ല്‍ അ​ടു​ത്ത ആ​റു മാ​സ​ത്തേ​ക്കു കൂ​ടി അ​തി​ര്‍ത്തി അ​ട​യ്ക്കുകയും യാ​ത്രാ​വി​ല​ക്ക് ഏ​ര്‍പ്പെ​ടു​ത്തു​ക​യും ചെ​യ്താ​ല്‍ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ പ​ര്യ​ട​ന​ത്തെ ബാ​ധി​ക്കും. ഈ ​വ​ര്‍ഷം അ​വ​സാ​ന​ത്തോ​ടെ​യാ​ണ് ഇ​ന്ത്യ​യു​ടെ ഓ​സ്‌​ട്രേ​ലി​യ​ന്‍ പ​ര്യ​ട​നം ആ​രം​ഭി​ക്കു​ന്ന​ത്.

ഒ​ക്ടോ​ബ​റി​ല്‍ ആ​രം​ഭി​ക്കു​ന്ന ട്വ​ന്‍റി 20 പ​ര​മ്പ​ര​യോ​ടെ​യാ​ണ് പ​ര്യ​ട​ന​ത്തി​നു തു​ട​ക്ക​മാ​കു​ക. ഡി​സം​ബ​റി​ലെ ടെ​സ്റ്റ് പ​ര​മ്പ​ര​യോ​ടെ പ​ര്യ​ട​നം അ​വ​സാ​നി​ക്കു​ക​യും ചെ​യ്യും.

ഇ​തി​നി​ടെ ഓ​സ്‌​ട്രേ​ലി​യ ആ​തി​ഥേ​യ​രാ​കു​ന്ന ട്വ​ന്‍റി 20 ലോ​ക​ക​പ്പ് ഒ​ക്ടോ​ബ​ര്‍ 18ന് ​ആ​രം​ഭി​ക്കും. എ​ന്നാ​ല്‍ ലോ​കം മു​ഴു​വ​ന്‍ കൊ​റോ​ണ വൈ​റ​സ് ഭീ​തി​യി​ലാ​യ​തി​നാ​ല്‍ ഈ ​ടൂ​ര്‍ണ​മെ​ന്‍റി​ന്‍റെ കാ​ര്യ​വും അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണ്.

ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ ഇ​തു​വ​രെ 2000ലേ​റെ കൊ​റോ​ണ വൈ​റ​സ് രോ​ഗ​ബാ​ധി​ത​രെ​യാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. 16 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ​യാ​ണ് സ​ര്‍ക്കാ​ര്‍ അ​തി​ര്‍ത്തി​ക​ളെ​ല്ലാം അ​ട​യ്ക്കാ​ന്‍ പ്രേ​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​തി​ര്‍ത്തി​യ​ട​യ്ക്കാ​നു​ള്ള തീ​രു​മാ​ന​മെ​ടു​ത്താ​ല്‍ ബി​സി​സി​ഐ​ക്ക് പു​തി​യ പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ക്കേ​ണ്ടി​വ​രും.


ഈ ​സീ​സ​ണി​ലെ ഐ​പി​എ​ല്‍ ക്രി​ക്ക​റ്റ് ടൂ​ര്‍ണ​മെ​ന്‍റി​നെ​ക്കു​റി​ച്ച് ബി​സി​സി​ഐ ഇ​തു​വ​രെ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. കൂ​ടാ​തെ ശ്രീ​ല​ങ്ക, സിം​ബാ​ബ് വേ ​പ​ര്യ​ട​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള തീ​രു​മാ​ന​ങ്ങ​ളും എ​ടു​ക്കേ​ണ്ട​തു​ണ്ട്. ഏ​ഷ്യ ക​പ്പി​നാ​യും ഇ​ന്ത്യ​ക്ക് വി​ദേ​ശ​ത്തേ​ക്കു പോ​കേ​ണ്ട​തു​ണ്ട്. ലി​മി​റ്റ​ഡ് ഓ​വ​ര്‍ മ​ത്സ​ര​ങ്ങ​ള്‍ക്കാ​യി ഇം​ഗ്ല​ണ്ട് ടീം ​ഇ​ന്ത്യ​യി​ലെ​ത്തു​ന്നു​ണ്ട്.

ഓ​സ്‌​ട്രേ​ലി​യ ആ​റു മാ​സ​ത്തെ വി​ല​ക്കേ​ര്‍പ്പെ​ടു​ത്തു​ക​യാ​ണെ​ങ്കി​ല്‍ ഒ​രു ടീ​മി​നും ടൂ​ര്‍ണ​മെ​ന്‍റു​ക​ള്‍ക്കാ​യി അ​വി​ടെ പ്ര​വേ​ശി​ക്കാ​നാ​വി​ല്ല. ഇ​തി​ല്‍ ട്വ​ന്‍റി 20 ലോ​ക​ക​പ്പും ഇ​ന്ത്യ​യു​ടെ പ​ര​മ്പ​ര​യു​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.