കോ​വി​ഡ്-19​നെ​തി​രേ​യു​ള്ള പോ​രാ​ട്ട​ത്തി​ന് ഹെ​ത​ര്‍ നൈ​റ്റ്
കോ​വി​ഡ്-19​നെ​തി​രേ​യു​ള്ള  പോ​രാ​ട്ട​ത്തി​ന് ഹെ​ത​ര്‍ നൈ​റ്റ്
Monday, March 30, 2020 12:09 AM IST
ല​ണ്ട​ന്‍: കോ​വി​ഡ്-19​നെ​തി​രേ​യു​ള്ള പ്ര​തി​രോ​ധ പോ​രാ​ട്ട​ത്തി​ല്‍ ഇം​ഗ്ല​ണ്ട് വ​നി​താ ക്രി​ക്ക​റ്റ് ക്യാ​പ്റ്റ​ന്‍ ഹെ​ത​ര്‍ നൈ​റ്റ്. നാ​ഷ​ണ​ല്‍ ഹെ​ല്‍ത്ത് സ​ര്‍വീ​സി​ന്‍റെ വോ​ള​ണ്ടി​യ​റാ​യാ​ണ് നൈ​റ്റ് ചേ​ര്‍ന്നി​രി​ക്കു​ന്ന​ത്.

29കാ​രി​യാ​യ നൈ​റ്റ് ഏ​ഴും ടെ​സ്റ്റും 101 ഏ​ക​ദി​ന​ങ്ങ​ളും 74 ട്വ​ന്‍റി 20യി​ലും ഇം​ഗ്ല​ണ്ടി​നാ​യി ക​ളി​ച്ചി​ട്ടു​ണ്ട്. എ​ന്‍എ​ച്ച്എ​സി​ന്‍റെ വോ​ണ്ടി​യ​റാ​യ താ​രം വാ​ഹ​ന​ത്തി​ല്‍ മ​രു​ന്നു​ക​ള്‍ വി​ത​ര​ണം ചെ​യ്യാ​നും രോ​ഗ​ത്തെ​ക്കു​റി​ച്ച് അ​വ​ബോ​ധം ന​ല്‍കു​ന്ന​തി​നു​മാ​യി പ്ര​വ​ര്‍ത്തി​ക്ക​ണം.


എ​നി​ക്കി​പ്പോ​ള്‍ ധാ​രാ​ളം ഇ​ട​വേ​ള ല​ഭി​ക്കു​ന്നു​ണ്ട്. എ​നി​ക്കു ചെ​യ്യാ​വു​ന്ന അ​ത്ര സ​ഹാ​യം ചെ​യ്യ​ണം അ​തു​കൊ​ണ്ടാ​ണ് എ​ന്‍എ​ച്ച്എ​സി​ന്‍റെ വോ​ള​ണ്ടി​യ​റാ​യി ഒ​പ്പു​വ​ച്ച​ത്- നൈ​റ്റ് ബി​ബി​സി​ക്കു ന​ല്‍കി​യ കുറിപ്പിതി​ല്‍ എ​ഴു​തി.

മ​രു​ന്നു വി​ത​ര​ണം ചെ​യ്യു​ന്ന​തി​നൊ​പ്പം താ​ര​ം ജ​ന​ങ്ങ​ളോ​ട്് ഇ​പ്പോ​ഴ​ത്ത അ​വ​സ​ര​ത്തി​ല്‍ സെ​ല്‍ഫ് ഐ​സ​ലോ​ഷ​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചും സം​സാ​രി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.