ഐ​പി​എ​ല്‍ നീ​ളു​ന്ന​തോ​ടെ ധോ​ണി​യു​ടെ ഭാ​വി തു​ലാ​സി​ലാ​കും
ഐ​പി​എ​ല്‍ നീ​ളു​ന്ന​തോ​ടെ ധോ​ണി​യു​ടെ  ഭാ​വി തു​ലാ​സി​ലാ​കും
Saturday, March 28, 2020 11:59 PM IST
മും​ബൈ: 13-ാം പ​തി​പ്പ് ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ് ട്വ​ന്‍റി 20 ക്രി​ക്ക​റ്റ് ടൂ​ര്‍ണ​മെ​ന്‍റ് എ​ന്ന് തു​ട​ങ്ങു​മെ​ന്നത് അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ​തോ​ടെ മു​ന്‍ നാ​യ​ക​ന്‍ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി​യു​ടെ ഭാ​വി​യും അ​നി​ശ്ച​ിത​ത്വ​ത്തി​ൽ. കോ​വി​ഡ് 19 പ​ട​രു​ന്ന​തോ​ടെ ഇ​ന്ത്യ​യി​ലെ എ​ല്ലാ കാ​യി​ക മ​ത്സ​ര​ങ്ങ​ളും മാ​റ്റി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

ഐ​പി​എ​ല്‍ ന​ട​ന്ന് ധോ​ണി ടൂ​ര്‍ണ​മെ​ന്‍റി​ല്‍ മി​ക​ച്ച പ്ര​ക​ട​ന​വും ന​ട​ത്തി​യി​രു​ന്നെ​ങ്കി​ല്‍ ഈ ​വ​ര്‍ഷം ഒ​ക്ടോ​ബ​റി​ല്‍ ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ ന​ട​ക്കു​ന്ന ട്വ​ന്‍റി 20 ലോ​ക​ക​പ്പി​നു​ള്ള ഇ​ന്ത്യ​യു​ടെ ടീ​മി​ല്‍ സ്ഥാ​നം പി​ടി​ക്കാ​നു​ള്ള അ​വ​സ​ര​മു​ണ്ടാ​യി​രു​ന്നു. ലോ​ക​ക​പ്പി​ലൂ​ടെ​ത​ന്നെ ധോ​ണി​ക്ക് ത​ന്‍റെ തി​ള​ക്ക​മാ​ര്‍ന്ന ക​രി​യ​റി​ന് വി​രാ​മ​വു​മി​ടാ​മാ​യി​രു​ന്നു. 2007ൽ ന​ട​ന്ന ആ​ദ്യ ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ ജേ​താ​ക്ക​ളാ​യ​പ്പോ​ള്‍ ധോ​ണി​യാ​യി​രു​ന്നു നാ​യ​ക​ന്‍.


ഐ​പി​എ​ല്‍ ന​ട​ന്നാ​ലും ഇ​ല്ലെ​ങ്കി​ലും ധോ​ണി ഇ​ന്ത്യ​ന്‍ ടീ​മി​ലെ​ത്തു​മെ​ന്ന് താ​ര​ത്തി​ന്‍റെ കു​ട്ടി​ക്കാ​ല പ​രി​ശീ​ല​ക​ന്‍ കേ​ശ​വ് ര​ഞ്ജ​ന്‍ ബാ​ന​ര്‍ജി പ​റ​ഞ്ഞു. ധോ​ണി സ്ഥാ​നം നേ​ടു​മോ​യെ​ന്ന കാ​ര്യം തീ​ര്‍ച്ച​യാ​യും ബു​ദ്ധി​മു​ട്ടാ​ണ്. എ​ന്നാ​ല്‍ അ​ദ്ദേ​ഹ​ത്തി​ന് ടീ​മി​ല്‍ സ്ഥാ​ന​മു​ണ്ടാ​കു​മെ​ന്ന് ത​ന്‍റെ ആ​റാ​മി​ന്ദ്രി​യം പ​റ​യു​ന്നു. അ​ത് ധോ​ണി​യു​ടെ അ​വ​സാ​ന​ത്തെ അ​ന്താ​രാ​ഷ് ട്ര ​ക്രി​ക്ക​റ്റ് ടൂ​ര്‍ണ​മെ​ന്‍റു​മാ​കും -ബാ​ന​ര്‍ജി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.