സ​ച്ചി​ന്‍റെ സ​ഹാ​യം 50 ല​ക്ഷം
Saturday, March 28, 2020 12:06 AM IST
മും​​ബൈ: കൊ​​റോ​​ണ വൈ​​റ​​സ് വ്യാ​​പ​​ന​​ത്തി​​നെ​​തി​​രാ​​യ പോ​​രാ​​ട്ട​​ത്തി​​ൽ സ​​ഹാ​​യ​​ഹ​​സ്ത​​വു​​മാ​​യി ഇ​​ന്ത്യ​​ൻ ഇ​​തി​​ഹാ​​സ ക്രി​​ക്ക​​റ്റ​​ർ സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​റും. കൊ​​റോ​​ണ പ്ര​​തി​​രോ​​ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കാ​​യി സ​​ച്ചി​​ൻ 50 ല​​ക്ഷം രൂ​​പ സം​​ഭാ​​വ​​ന ന​​ല്കി. 25 ല​​ക്ഷം രൂ​​പ പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ ദു​​രി​​താ​​ശ്വാ​​സ നി​​ധി​​യി​​ലേ​​ക്കും 25 ല​​ക്ഷം മ​​ഹാ​​രാ​​ഷ്‌ട്ര ​​സ​​ർ​​ക്കാ​​രി​​ന്‍റെ ദു​​രി​​താ​​ശ്വാ​​സ നി​​ധി​​യി​​ലേ​​ക്കു​​മാ​​ണ് സ​​ച്ചി​​ൻ കൈ​​മാ​​റി​​യ​​ത്. ഇ​​ന്ത്യ​​ൻ കാ​​യി​​ക ലോ​​ക​​ത്തു​​നി​​ന്ന് ഏ​​റ്റ​​വും അ​​ധി​​കം തു​​ക സം​​ഭാ​​വ​​ന ചെ​​യ്തി​​രി​​ക്കു​​ന്ന​​ത് സ​​ച്ചി​​നാ​​ണ്.

കൊ​​റോ​​ണ വൈ​​റ​​സ് പ​​രി​​ശോ​​ധ​​ന​​യി​​ൽ പോ​​സി​​റ്റീ​​വാ​​യ​​വ​​രെ ജ​​ന​​ങ്ങ​​ൾ വേ​​ർ​​തി​​രി​​ച്ച് കാണരുതെന്നും അ​​തൊ​​രു മാ​​റാ​​രോ​​ഗ​​മാ​​യി ക​ണക്കാക്കരുതെ​​ന്നും സ​​ച്ചി​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ഇ​​ന്ത്യ​​ൻ മു​​ൻ ക്രി​​ക്ക​​റ്റ് താ​​ര​​ങ്ങ​​ളാ​​യ ഇ​​ർ​​ഫാ​​ൻ പ​​ഠാ​​നും യൂ​​സ​​ഫ് പ​​ഠാ​​നും ബ​​റോ​​ഡ പോ​​ലീ​​സി​​ന് 4,000 ഫേ​​സ് മാ​​സ്ക് ന​​ല്കി. ഇ​​ന്ത്യ​​ൻ മു​​ൻ ക്യാ​​പ്റ്റ​​ൻ എം.​​എ​​സ്. ധോ​​ണി ഒ​​രു ല​​ക്ഷം രൂ​​പ​​യും സം​​ഭാ​​വ​​ന ന​​ല്കി​​യി​​രു​​ന്നു. ധോ​​ണി വെ​​റും ഒ​​രു ല​​ക്ഷം രൂ​​പ സം​​ഭാ​​വ​​ന ന​​ല്കി​​യ​​തി​​നെ​​തി​​രേ ശ​​ക്ത​​മാ​​യ വി​​മ​​ർ​​ശ​​നം ഉ​​യ​​ർ​​ന്നി​​ട്ടു​​ണ്ട്.

ഗു​​സ്തി താ​​രം ബ​​ജ്റം​​ഗ് പൂ​​നി​​യ​​യും സ്പ്രി​​ന്‍റ​​ർ ഹി​​മ ദാ​​സും ത​​ങ്ങ​​ളു​​ടെ ശ​​ന്പ​​ള​​മാ​​ണ് സം​​ഭാ​​വ​​ന ചെ​​യ്ത​​ത്. ബാ​​ഡ്മി​​ന്‍റ​​ണ്‍ താ​​രം പി.​​വി. സി​​ന്ധു 10 ല​​ക്ഷം രൂ​​പ​​യും ബി​​സി​​സി​​ഐ പ്ര​​സി​​ഡ​​ന്‍റും ഇ​​ന്ത്യ​​ൻ മു​​ൻ ക്യാ​​പ്റ്റ​​നു​​മാ​​യ സൗ​​ര​​വ് ഗാം​​ഗു​​ലി 50 ല​​ക്ഷം രൂ​​പ​​യു​​ടെ അ​​രി​​യും സ​​ഹാ​​യ​​മാ​​യി ന​​ൽ​​കി​​യി​​ട്ടു​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.