ക്രിക്കറ്റ് തുടരാൻ ഇസിബി
Saturday, March 28, 2020 12:06 AM IST
ലണ്ടൻ: കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് നിശ്ചലമായ കായിക ലോകത്തിനെ തിരികെ ട്രാക്കിലാക്കാനുള്ള ശ്രമവുമായി ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി). കൊറോണ വൈറസ് ചെക്പോയിന്റും ഐസൊലേഷൻ യൂണിറ്റും മൈതാനത്തും പരിസരത്തും സ്ഥാപിച്ച് കാണികളില്ലാതെ ക്രിക്കറ്റ് മത്സരം നടത്തുന്നതിനെക്കുറിച്ചാണ് ഇസിബി ചിന്തിക്കുന്നത്. ഇക്കാര്യത്തിൽ അന്തിമതീരുമാനമായിട്ടില്ല.