സ​​ഹാ​​യ​​വു​​മാ​​യി സി​​ന്ധു, ഗാം​​ഗു​​ലി
സ​​ഹാ​​യ​​വു​​മാ​​യി സി​​ന്ധു, ഗാം​​ഗു​​ലി
Thursday, March 26, 2020 11:57 PM IST
ഹൈ​​ദ​​രാ​​ബാ​​ദ്/​​കോ​​ൽ​​ക്ക​​ത്ത: കൊ​​റോ​​ണ വൈ​​സ് ബാ​​ധ​​യെ​​ത്തു​​ട​​ർ​​ന്ന് രാ​​ജ്യം ലോ​​ക്ക്ഡൗ​​ണ്‍ ആ​​യ​​തോ​​ടെ സ​​ഹാ​​യ​​ഹ​​സ്തം നീ​​ട്ടി ഇ​​ന്ത്യ​​ൻ ബാ​​ഡ്മി​​ന്‍റ​​ണ്‍ താ​​രം പി.​​വി. സി​​ന്ധു​​വും ബി​​സി​​സി​​ഐ പ്ര​​സി​​ഡ​​ന്‍റും മു​​ൻ ക്യാ​​പ്റ്റ​​നു​​മാ​​യ സൗ​​ര​​വ് ഗാം​​ഗു​​ലി​​യും രം​​ഗ​​ത്ത്. ലോ​​ക ബാ​​ഡ്മി​​ന്‍റ​​ണ്‍ ജേ​​താ​​വാ​​യ സി​​ന്ധു 10 ല​​ക്ഷം രൂ​​പ കൊ​​റോ​​ണ റി​​ലീ​​ഫ് ഫ​​ണ്ടി​​ലേ​​ക്ക് സം​​ഭാ​​വ​​ന ചെ​​യ്തു. തെ​​ല​​ങ്കാ​​ന മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ​​യും ആ​​ന്ധ്ര​​പ്ര​​ദേ​​ശ് മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ​​യും ദു​​രി​​താ​​ശ്വാ​​സ ഫ​​ണ്ടി​​ലേ​​ക്ക് അ​​ഞ്ച് ല​​ക്ഷം രൂ​​പ വീ​​ത​​മാ​​ണ് സി​​ന്ധു സം​​ഭാ​​വ​​ന ന​​ൽ​​കി​​യ​​ത്.


അ​​തേ​​സ​​മ​​യം, കോ​​ൽ​​ക്ക​​ത്ത​​യി​​ലെ ലാ​​ൽ ബാ​​ബ റൈ​​സ് ക​​ന്പ​​നി​​യു​​മാ​​യി സ​​ഹ​​ക​​രി​​ച്ച് ആ​​വ​​ശ്യ​​ക്കാ​​ർ​​ക്ക് 50 ല​​ക്ഷം രൂ​​പ​​യു​​ടെ അ​​രി വി​​ത​​ര​​ണം ചെ​​യ്യാ​​നൊ​​രു​​ങ്ങു​​ക​​യാ​​ണ് സൗ​​ര​​വ് ഗാം​​ഗു​​ലി. സു​​ര​​ക്ഷ മു​​ൻ​​നി​​ർ​​ത്തി സ​​ർ​​ക്കാ​​ർ സ്കൂ​​ളു​​ക​​ളി​​ലും മ​​റ്റും പാ​​ർ​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​വ​​ർ​​ക്കും അ​​ദ്ദേ​​ഹം അ​​രി എ​​ത്തി​​ക്കും. ബം​​ഗാ​​ൾ ക്രി​​ക്ക​​റ്റ് അ​​സോ​​സി​​യേ​​ഷ​​നാ​​ണ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.