ക്വാ​റ​ന്‍റൈൻ പാലിച്ചില്ല! മേ​രി കോം ​വി​വാ​ദ​ത്തി​ൽ
Saturday, March 21, 2020 11:23 PM IST
ന്യൂ​​ഡ​​ൽ​​ഹി: കൊ​​റോ​​ണ വൈ​​റ​​സി​​ന്‍റെ വ്യാ​​പ​​ന​​ത്തി​​നി​​ടെ ക്വാ​​റ​​ന്‍റൈ​ൻ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ പാ​​ലി​​ക്കാ​​തെ ആ​​ളു​​ക​​ൾ ഒ​​ളി​​ഞ്ഞും തെ​​ളി​​ഞ്ഞും പൊ​​തു​​സ​​മ​​ക്ഷ​​ത്ത് എ​​ത്തു​​ന്ന​​ത് രോ​​ഗ വ്യാ​​പ​​ന​​ത്തി​​നു കാ​​ര​​ണ​​മാ​​കു​​മെ​​ന്ന സാ​​മാ​​ന്യ​​ത​​ത്വം പാ​​ലി​​ക്കാ​​തെ കാ​​യി​​ക താ​​ര​​ങ്ങ​​ളും. ക്വാ​​റ​​ന്‍റൈ​ൻ ബ്രേ​​ക്ക് ചെ​​യ്ത ഇ​​ന്ത്യ​​ൻ ബോ​​ക്സിം​​ഗ് താ​​രം മേ​​രി കോം ​​വി​​വാ​​ദ​​ത്തി​​ലാ​​യി.

ക്വാ​​റ​​ന്‍റൈ​നി​​ൽ തു​​ട​​രേ​​ണ്ട സ​​മ​​യ​​ത്ത് രാ​​ഷ്‌​ട്ര​​പ​​തി രാം​​നാ​​ഥ് കോ​​വി​​ന്ദ് ഉ​​ൾ​​പ്പെ​​ട്ട യോ​​ഗ​​ത്തി​​ൽ മേ​​രി കോം ​​പ​​ങ്കെ​​ടു​​ത്തു. രാ​​ജ്യ​​സ​​ഭാ എം​​പി കൂ​​ടി​​യാ​​യ മേ​​രി കോം ​​ജോ​​ർ​​ദാ​​നി​​ലെ അ​​മാ​​നി​​ൽ സ​​മാ​​പി​​ച്ച ഏ​​ഷ്യ-​ഓ​​ഷ്യാ​​ന ഒ​​ളി​​ന്പി​​ക് ബോ​​ക്സിം​​ഗ് യോ​​ഗ്യ​​താ മ​​ത്സ​​രം ക​​ഴി​​ഞ്ഞ് 13-ാം തീ​​യ​​തി​​യാ​​ണ് തി​​രി​​ച്ചെ​​ത്തി​​യ​​ത്. വി​​ദേ​​ശ സ​​ന്ദ​​ർ​​ശ​​നം ക​​ഴി​​ഞ്ഞ് എ​​ത്തു​​ന്ന​​വ​​ർ ചു​​രു​​ങ്ങി​​യ​​ത് 14 ദി​​വ​​സം എ​​ങ്കി​​ലും ക്വാ​​റ​​ന്‍റൈ​നി​​ൽ ക​​ഴി​​യ​​ണ​​മെ​​ന്ന​​താ​​ണ് ലോ​​കാ​​രോ​​ഗ്യ​​സം​​ഘ​​ട​​ന​​യു​​ടെ നി​​ർ​​ദേ​​ശം.

18-ാം തീ​​യ​​തി​​യാ​​ണ് രാം​​നാ​​ഥ് കോ​​വി​​ന്ദ് സം​​ഘ​​ടി​​പ്പി​​ച്ച വി​​രു​​ന്നി​​ൽ മേ​​രി കോം ​​പ​​ങ്കെ​​ടു​​ത്ത​​ത്. രാ​ഷ്‌​ട്ര​പ​​തി​​യു​​ടെ ഒൗ​​ദ്യോ​​ഗി​​ക ട്വി​​റ്റ​​ർ പേ​​ജി​​ൽ പ​​ങ്കു​​വ​​ച്ച വി​​രു​​ന്നി​​ന്‍റെ ചി​​ത്ര​​ത്തി​​ൽ മ​​റ്റ് എം​​പി​​മാ​​ർ​​ക്കൊ​​പ്പം മേ​​രി കോ​​മും ഉ​​ണ്ട്. ജോ​​ർ​​ദാ​​നി​​ലേ​​ക്ക് പോ​​യ ഇ​​ന്ത്യ​​ൻ ബോ​​ക്സിം​​ഗ് താ​​ര​​ങ്ങ​​ളെ​​ല്ലാം ക്വാ​​റ​​ന്‍റൈ​നി​​ൽ ആ​​ണെ​​ന്ന് ക​​ഴി​​ഞ്ഞ ദി​​വ​​സം കോ​​ച്ച് സാ​​ന്‍റി​​യാ​​ഗോ നി​​യെ​​വ വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു. രാ​ഷ്‌​ട്ര​പ​​തി​​യു​​ടെ വി​​രു​​ന്നി​​ൽ പ​​ങ്കെ​​ടു​​ത്തി​​രു​​ന്നു​​വെ​​ന്ന് മേ​​രി കോ​​മും സ​​മ്മ​​തി​​ച്ചി​​ട്ടു​​ണ്ട്.​ ​


ജോ​​ർ​​ദാ​​നി​​ൽനി​​ന്നു​​ വ​​ന്നശേ​​ഷം ഞാ​​ൻ വീ​​ട്ടി​​ൽ ത​​ന്നെ​​യാ​​ണ്. അ​​തി​​നി​​ട​​യി​​ൽ രാ​​ഷ് ട്ര​​പ​​തി​​യു​​ടെ ച​​ട​​ങ്ങി​​ൽ മാ​​ത്ര​​മാ​​ണ് പ​​ങ്കെ​​ടു​​ത്ത​​ത്. നി​​ല​​വി​​ൽ നി​​രീ​​ക്ഷ​​ണ​​ത്തി​​ലു​​ള്ള ബി​​ജെ​​പി എം​​പി ദു​​ഷ്യ​​ന്തി​​നെ കാ​​ണു​​ക​​യോ കൈ ​​കൊ​​ടു​​ക്കു​​ക​​യോ ചെ​​യ്തി​​ട്ടി​​ല്ല. ജോ​​ർ​​ദാ​​നി​​ൽ​​നി​​ന്ന് വ​​ന്ന​​ശേ​​ഷം എ​​ന്‍റെ 14 ദി​​വ​​സ​​ത്തെ ക്വാ​​റ​​ന്‍റൈൻ ഇ​​പ്പോ​​ൾ അ​​വ​​സാ​​നി​​ച്ചി​​ട്ടു​​ണ്ട്. എ​​ന്നി​​രു​​ന്നാ​​ലും മൂ​​ന്നു നാ​​ലു ദി​​വ​​സം കൂ​​ടി വീ​​ട്ടി​​ൽ ത​​ങ്ങു​​ക​​യാ​​ണ്- മേ​​രി​​കോം വ്യ​​ക്ത​​മാ​​ക്കി.

അ​​തേ​​സ​​മ​​യം, ദു​​ഷ്യ​​ന്ത് സിം​​ഗ് ഐ​​സൊ​​ലേ​​ഷ​​നി​​ൽ തു​​ട​​രു​​ക​​യാ​​ണ്. ബോ​​ളി​​വു​​ഡ് ഗാ​​യി​​ക ക​​നി​​ക ക​​പൂ​​റു​​മാ​​യു​​ള്ള സന്പ​​ർ​​ക്ക​​ത്തെ തു​​ട​​ർ​​ന്നാ​​ണി​​ത്. ക​​നി​​ക ക​​പൂ​​റി​​ന് കൊ​​റോ​​ണ വൈ​​റ​​സ് ബാ​​ധ​​യു​​ണ്ടെ​​ന്ന് പ​​രി​​ശോ​​ധ​​ന​​യി​​ൽ വ്യ​​ക്ത​​മാ​​യി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.