കൈ​​കോ​​ർ​​ത്ത് യു​​ണൈ​​റ്റ​​ഡും സി​​റ്റി​​യും
Saturday, March 21, 2020 11:23 PM IST
ല​​ണ്ട​​ൻ: കൊ​​റോ​​ണ വൈ​​റ​​സി​​നെ​​തി​​രാ​​യ പോ​​രാ​​ട്ട​​ത്തി​​ൽ ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗി​​ലെ ചി​​ര​​വൈ​​രി​​ക​​ളാ​​യ മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡും മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​യും കൈ ​​കോ​​ർ​​ക്കു​​ന്നു. കൊ​​റോ​​ണ വൈ​​റ​​സ് പോ​​രാ​​ട്ട സ​​ഹാ​​യ​​മാ​​യി ഫു​​ഡ് ബാ​​ങ്കു​​ക​​ൾ സ്ഥാ​​പി​​ക്കാ​​നാ​​ണ് മാ​​ഞ്ച​​സ്റ്റ​​ർ ടീ​​മു​​ക​​ൾ ഒ​​ന്നി​​ച്ച​​ത്. ഒ​​രു ല​​ക്ഷം പൗ​​ണ്ട് (88.10 ല​​ക്ഷം രൂ​​പ) ഇ​​രു ക്ല​​ബ്ബു​​ക​​ളും ചേ​​ർ​​ന്ന് കൊ​​റോ​​ണ വൈ​​റ​​സ് പ്ര​​തി​​രോ​​ധ സ​​ഹാ​​യ​​ധ​​ന​​മാ​​യി ഫു​​ഡ് ബാ​​ങ്കു​​ക​​ൾ​​ക്ക് ന​​ല്കും. ന​​ഗ​​ര​​ത്തി​​ൽ ഫു​​ഡ് ബാ​​ങ്കു​​ക​​ൾ സ്ഥാ​​പി​​ക്കാ​​നാ​​ണ് ഇ​​ത്. ഇ​​രു ടീ​​മു​​ക​​ളു​​ടെ​​യും ആ​​രാ​​ധ​​ക സം​​ഘ​​വും ക്ല​​ബ്ബു​​ക​​ളും 50,000 പൗ​​ണ്ട് വീ​​ത​​മാ​​ണ് ട്ര​​സ​​ൽ ട്രെ​​സ്റ്റ് എ​​ന്ന് സം​​ഘ​​ട​​ന​​യ്ക്ക് ന​​ല്കു​​ക. ട്ര​​സ​​ൽ ട്രെ​​സ്റ്റി​​ന് 1,200ൽ ​​അ​​ധി​​കം ഫു​​ഡ് ബാ​​ങ്കു​​ക​​ൾ ഉ​​ണ്ട്. എ ​​സി​​റ്റി യു​​ണൈ​​റ്റ​​ഡ് എ​​ന്ന പേ​​രി​​ലാ​​ണ് ഇ​​രു ക്ല​​ബ്ബു​​ക​​ളു​​ടെ​​യും സ​​ഹാ​​യ​​പ്ര​​വ​​ർ​​ത്ത​​നം

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.