ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ന് റി​​സ​​ർ​​വ് ദി​​നം വേണം: സിഎ
ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ന്  റി​​സ​​ർ​​വ് ദി​​നം വേണം: സിഎ
Saturday, March 21, 2020 11:23 PM IST
ദു​​ബാ​​യ്: ഒ​​ക്ടോ​​ബ​​റി​​ൽ ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ ന​​ട​​ക്കു​​ന്ന പു​​രു​​ഷ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ന്‍റെ സെ​​മി ഫൈ​​ന​​ൽ മ​​ത്സ​​ര​​ങ്ങ​​ൾ​​ക്ക് റി​​സ​​ർ​​വ് ദി​​ന​​ങ്ങ​​ൾ വേ​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​വു​​മാ​​യി ക്രി​​ക്ക​​റ്റ് ഓ​​സ്ട്രേ​​ലി​​യ (സി​​എ). വ​​നി​​താ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് സെ​​മി ഫൈ​​ന​​ൽ മ​​ഴ​​യി​​ൽ ഒ​​ലി​​ച്ചു​​പോ​​യ​​പ്പോ​​ൾ മ​​ത്സ​​രം ന​​ട​​ത്താ​​ൻ റി​​വ​​ർ​​വ് ദി​​നം ഇ​​ല്ലാ​​ത്ത​​ത് വി​​മ​​ർ​​ശ​​ന​​ങ്ങ​​ൾ​​ക്കു വ​​ഴി​​വ​​ച്ചി​​രു​​ന്നു. ഈ ​​പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ് പു​​രു​​ഷ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ൽ സെ​​മി മ​​ത്സ​​ര​​ങ്ങ​​ൾ​​ക്ക് റി​​സ​​ർ​​വ് ദി​​നം വേ​​ണ​​മെ​​ന്ന ആ​​വ​​ശ്യം ക്രി​​ക്ക​​റ്റ് ഓ​​സ്ട്രേ​​ലി​​യ ഐ​​സി​​സി ക്രി​​ക്ക​​റ്റ് സ​​മി​​തി യോ​​ഗ​​ത്തി​​ൽ ഉ​​ന്ന​​യി​​ക്കും. ക്രി​​ക്ക​​റ്റ് ഓ​​സ്ട്രേ​​ലി​​യ പ്ര​​തി​​നി​​ധി​​ക​​ളാ​​ണ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്.


വ​​നി​​താ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ലെ ആ​​ദ്യ സെ​​മി​​യാ​​യ ഇ​​ന്ത്യ x ഇം​​ഗ്ല​​ണ്ട് മ​​ത്സ​​രം മ​​ഴ​​യെ​​ത്തു​​ട​​ർ​​ന്ന് ഉ​​പേ​​ക്ഷി​​ച്ചി​​രു​​ന്നു. ഗ്രൂ​​പ്പ് എ ​​ചാ​​ന്പ്യ​​ൻ​​മാ​​രാ​​യ​​തി​​നാ​​ൽ ഇ​​ന്ത്യ നേ​​രി​​ട്ട് ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.