ഡേ​വി​ഡ് വാ​ര്‍ണ​ര്‍ വീ​ണ്ടും സ​ണ്‍റൈ​സേ​ഴ്‌​സ് ക്യാ​പ്റ്റ​ന്‍
ഡേ​വി​ഡ് വാ​ര്‍ണ​ര്‍ വീ​ണ്ടും സ​ണ്‍റൈ​സേ​ഴ്‌​സ് ക്യാ​പ്റ്റ​ന്‍
Friday, February 28, 2020 12:25 AM IST
ഹൈ​ദ​രാ​ബാ​ദ്: ഐ​പി​എ​ലി​ന്‍റെ ഈ ​സീ​സ​ണി​ല്‍ സ​ണ്‍റൈ​സേ​ഴ്‌​സ് ഹൈ​ദ​രാ​ബാ​ദി​നെ ഓ​സീ​സ് താ​രം ഡേ​വി​ഡ് വാ​ര്‍ണ​ര്‍ ന​യി​ക്കും. 2018ലെ ​പ​ന്ത് ചു​ര​ണ്ട​ല്‍ വി​വാ​ദ​ത്തി​നു പി​ന്നാ​ലെ ക്യാ​പ്റ്റ​ന്‍ സ്ഥാ​നം ന​ഷ്ട​മാ​യ വാ​ര്‍ണ​ര്‍ ആ ​സ്ഥാ​ന​ത്തേ​ക്ക് മ​ട​ങ്ങി​യെ​ത്തി. വാ​ര്‍ണ​റു​ടെ അ​ഭാ​വ​ത്തി​ല്‍ കെ​യ്ന്‍ വി​ല്യം​സ​ണാ​ണ് ടീ​മി​ന്‍റെ സ്ഥി​ര​നാ​യ​ക​നാ​യ​ത്.

2016ല്‍ ​വാ​ര്‍ണ​ര്‍ ക്യാ​പ്റ്റ​നാ​യി​രി​ക്കെ സ​ണ്‍റൈ​സേ​ഴ്‌​സ് ഐ​പി​എ​ല്‍ കി​രീ​ട​ത്തി​ല്‍ മു​ത്ത​മി​ട്ടി​രു​ന്നു. പ​ന്ത് ചു​ര​ണ്ട​ല്‍ വി​വാ​ദ​ത്തെ തു​ട​ര്‍ന്നു​ണ്ടാ​യ വി​ല​ക്കി​നെ തു​ട​ര്‍ന്ന് 2018 സീ​സ​ണി​ല്‍ താ​രം ക​ളി​ച്ചി​രു​ന്നി​ല്ല. ആ ​വ​ര്‍ഷം സ​ണ്‍റൈ​സേ​ഴ്‌​സ് വി​ല്യം​സ​ണു കീ​ഴി​ല്‍ റ​ണ്ണേ​ഴ്‌​സ് അ​പ്പാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ര്‍ഷം ടീ​മി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യെ​ങ്കി​ലും വി​ല്യം​സ​ണ്‍ ത​ന്നെ ക്യാ​പ്റ്റ​നാ​യി തു​ട​രു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.