പൃ​ഥ്വി ഷാ​യ്ക്ക് കാ​ലി​ല്‍ നീ​ര്; പരിശീലനത്തിനിറങ്ങിയില്ല
പൃ​ഥ്വി ഷാ​യ്ക്ക് കാ​ലി​ല്‍ നീ​ര്; പരിശീലനത്തിനിറങ്ങിയില്ല
Friday, February 28, 2020 12:25 AM IST
ക്രൈസ്റ്റ്ച​ര്‍ച്ച്: ന്യൂ​സി​ലാ​ന്‍ഡി​നെ​തി​രേ നി​ര്‍ണാ​യ​ക​മാ​യ ര​ണ്ടാം ടെ​സ്റ്റി​ന് ത​യ്യാ​റെ​ടു​ക്കു​ന്ന ഇ​ന്ത്യ​ക്ക് പ​രി​ക്കി​ല്‍ ആ​ശ​ങ്ക. ഇ​ട​തു​കാ​ലി​ല്‍ നീ​ര്‍ക്കെ​ട്ട് ബാ​ധി​ച്ച​തി​നെ തു​ട​ര്‍ന്ന് യു​വ​താ​രം പൃ​ഥ്വി ഷാ ​ക​ഴി​ഞ്ഞ ദി​വ​സം പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങി​യി​ല്ല. കാ​ലി​ല്‍ വേ​ദ​ന​യ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍ന്ന് താ​രം നെ​റ്റ് സെ​ഷ​നി​ല്‍നി​ന്ന് വി​ട്ടു​നി​ല്‍ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടാം ടെ​സ്റ്റി​നു ത​യാ​റെ​ടു​ക്കു​ന്ന ഇ​ന്ത്യ​ക്ക് യു​വ​താ​ര​ത്തി​ന്‍റെ പ​രി​ക്ക് ആ​ശ​ങ്ക​യു​ണ്ടാ​ക്കി​യി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം ര​ണ്ടാം ടെ​സ്റ്റി​ല്‍ താ​ര​ത്തി​ന് ക​ളി​ക്കാ​നാ​കു​മോ എ​ന്ന കാ​ര്യ​ത്തി​ല്‍ ഇ​ന്ന അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​കൂ എ​ന്നാ​ണ് റി​പ്പോ​ര്‍ട്ടു​ക​ള്‍.


നീ​രി​ന് കാ​ര​ണ​മെ​ന്തെ​ന്ന​റി​യാ​ന്‍ ഷാ​യെ ര​ക്ത പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍ട്ടു​ക​ള്‍. ഷാ​യ്ക്ക് ക​ളി​ക്കാ​ന്‍ സാ​ധി​ച്ചി​ല്ലെ​ങ്കി​ല്‍ ശു​ഭ്മാ​ന്‍ ഗി​ല്ലി​ന് ടെ​സ്റ്റ് അ​ര​ങ്ങേ​റ്റ​ത്തി​നു​ള്ള വ​ഴി​യൊ​രു​ങ്ങും. നേ​ര​ത്തെ ഇ​ന്ത്യ എ ​ടീ​മി​ന്‍റെ ന്യൂ​സി​ലാ​ന്‍ഡ് പ​ര്യ​ട​ന​ത്തി​ല്‍ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ താ​ര​മാ​ണ് ഗി​ല്‍.

മു​ഖ്യ പ​രി​ശീ​ല​ക​ന്‍ ര​വി ശാ​സ്ത്രിയുടെ മേൽനോട്ടത്തിലാണ് ഗി​ൽ ബാ​റ്റിം​ഗ് പരിശീലനം നടത്തിയത്. ഗി​ല്ലി​ന് ഉ​പ​ദേ​ശ​ങ്ങ​ള്‍ ന​ല്‍കിക്കൊ​ണ്ട ശാ​സ്ത്രി ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. പ​ര​മ്പ​ര​യി​ലെ ആ​ദ്യ ടെ​സ്റ്റി​ന്‍റെ ര​ണ്ട് ഇ​ന്നിം​ഗ്‌​സി​ലും ഷാ​യ്ക്കു മി​ക​ച്ച സ്‌​കോ​ര്‍ നേ​ടാ​നാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.