വ​ലി​യ സ്‌​കോ​റി​നു ശ്ര​മി​ക്കാ​നെ​ന്ന് വ​സിം ജാ​ഫ​ര്‍
Friday, February 28, 2020 12:25 AM IST
ന​വി മും​ബൈ: ന​ല്ലൊ​രു തു​ട​ക്ക​മി​ട്ടാ​ല്‍ അ​ത് മു​ന്നോ​ട്ടു കൊ​ണ്ടു​പോ​യി വ​ലി​യ സ്‌​കോ​റാ​ക്കാ​ന്‍ ഇ​ന്ത്യ​ന്‍ ബാ​റ്റ്‌​സ്മാ​ന്മാ​ര്‍ ശ്ര​മി​ക്ക​ണ​മെ​ന്ന് മു​ന്‍ ഇ​ന്ത്യ​ന്‍ ടെ​സ്റ്റ് ബാ​റ്റ്‌​സ്മാ​ന്‍ വ​സിം ജാ​ഫ​ര്‍. ഇ​ത് ചെ​യ്താ​ല്‍ മാ​ത്ര​മേ ഇ​ന്ത്യ​ക്ക് ര​ണ്ടാം ടെ​സ്റ്റി​ല്‍ തി​രി​ച്ചു​വ​രാ​ന്‍ സാ​ധി​ക്കു​വെ​ന്നും ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ലെ സൂ​പ്പ​ര്‍ ബാ​റ്റ്‌​സ്മാ​ന്‍ പ​റ​ഞ്ഞു. ആ​ദ്യ ടെ​സ്റ്റി​ല്‍ ഇ​ന്ത്യ പത്തു ​വി​ക്ക​റ്റി​നു തോ​റ്റി​രു​ന്നു. ര​ണ്ടാം ടെ​സ്റ്റ് നാ​ളെ ആ​രം​ഭി​ക്കും.

വി​രാ​ട് കോ​ഹ് ലി ​ശ​ക്ത​മാ​യി തി​രി​ച്ചെ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പൂ​ജാ​ര​യ്ക്കും സ്‌​കോ​ര്‍ ചെ​യ്യേ​ണ്ട​താ​വ​ശ്യ​മാ​ണ്. ഇ​രു​വ​രും മി​ക​ച്ച തു​ട​ക്കം ല​ഭി​ച്ചാ​ല്‍ അ​ത് മൂ​ന്ന​ക്ക​ത്തി​ലെ​ത്തി​ക്കാ​ന്‍ ശ്ര​മി​ക്ക​ണം. ഇ​ത് സം​ഭ​വി​ച്ചി​ല്ലെ​ങ്കി​ലും 350-400 റ​ണ്‍സി​ലെ​ത്തി​യി​ല്ലെ​ങ്കി​ല്‍ കാ​ര്യ​ങ്ങ​ള്‍ ബു​ദ്ധി​മു​ട്ടി​ലാ​കും ജാ​ഫ​ര്‍ പ​റ​ഞ്ഞു. പി​ച്ചി​ല്‍നി​ന്ന് സ​ഹാ​യം ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ 200-250 റ​ണ്‍സു​ണ്ടെ​ങ്കി​ല്‍ ജ​യി​ക്കു​ക പ്ര​യാ​സ​മാ​ണ്. ആ​ദ്യ​മോ ര​ണ്ടാ​മ​തെ​യോ ബാ​റ്റ് ചെ​യ്താ​ല്‍ വ​ലി​യ സ്‌​കോ​ര്‍ നേ​ടി​യേ മ​തി​യാ​കു മു​ന്‍ ഇ​ന്ത്യ​ന്‍ താ​രം പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.