ഇ​ന്ത്യ​ന്‍ ബൗ​ളിം​ഗ് ലോ​കനി​ല​വാ​ര​മു​ള്ള​ത്: മാ​ക്ഗ്രാ​ത്ത്
ഇ​ന്ത്യ​ന്‍ ബൗ​ളിം​ഗ് ലോ​കനി​ല​വാ​ര​മു​ള്ള​ത്: മാ​ക്ഗ്രാ​ത്ത്
Thursday, February 27, 2020 12:11 AM IST
മും​ബൈ: ഇ​ന്ത്യ​ന്‍ ബൗ​ളിം​ഗ് ഡിപ്പാ​ര്‍ട്ട്‌​മെ​ന്‍റ് ലോ​ക നി​ല​വാ​ര​മു​ള്ള​തെ​ന്ന് മു​ന്‍ ഓ​സ്‌​ട്രേ​ലി​യ​ന്‍ പേ​സ​ര്‍ ഗ്ലെ​ന്‍ മാ​ക്ഗ്ര​ാത്ത്. ഇ​ന്ത്യ​ന്‍ ബൗ​ളിം​ഗ് ലൈ​ന​പ്പി​ല്‍ എ​നി​ക്ക് ഇ്‌​പ്പോ​ഴും വി​ശ്വാ​സ​മു​ണ്ട്. ക​ളി​ക്കാ​ര്‍ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ഇ​ഷാ​ന്ത് പ​രി​ക്കി​ല്‍നി​ന്ന് തി​രി​ച്ചെ​ത്തി അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി.

ബും​റ​യ്ക്കും പ​രി​ക്കു​ണ്ടാ​യി​രു​ന്നു. അ​ദ്ദേ​ഹം ശ​ക്ത​മാ​യി തി​രി​ച്ചു​വ​രും. ഇ​ന്ത്യ​ന്‍ ബൗ​ളിം​ഗ് ഇ​പ്പോ​ഴും ലോ​ക നി​ല​വാ​ര​മു​ള്ള​താ​ണ്. അ​തി​ല്‍ സം​ശ​യ​മി​ല്ല മാ​ക്ഗ്ര​ാത്ത് പ​റ​ഞ്ഞു.​ന്യൂ​സി​ല​ന്‍ഡി​നെ​തി​രേ​യു​ള്ള ആ​ദ്യ ടെ​സ്റ്റി​ല്‍ ഇ​ഷാ​ന്ത് അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ള്‍ ബും​റ​യ്ക്കും മു​ഹ​മ്മ​ദ് ഷ​ാമി​ക്കും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്താ​നേ സാ​ധി​ച്ചു​ള്ളൂ. ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ ഏ​ഴ് വി​ക്ക​റ്റി​ന് 216 എ​ന്ന നി​ല​യി​ല്‍ ത​ക​ര്‍ന്ന ന്യൂ​സി​ല​ന്‍ഡ് 348ലെ​ത്തു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.