മെ​​സി​​യെ ക​​ണ്ട പ്ര​​ണോ​​യ്
മെ​​സി​​യെ ക​​ണ്ട പ്ര​​ണോ​​യ്
Monday, February 24, 2020 11:57 PM IST
ഫു​​ട്ബോ​​ൾ ലോ​​ക​​ത്തി​​ലെ ത​​ന്‍റെ ഇ​​ഷ്ട താ​​ര​​മാ​​യ ല​​യ​​ണ​​ൽ മെ​​സി​​യു​​ടെ ക​​ളി നേ​​രി​​ൽ ക​​ണ്ട​​തി​​ന്‍റെ ആ​​വേ​​ശ​​ത്തി​​ലാ​​ണ് മ​​ല​​യാ​​ളി ബാ​​ഡ്മി​​ന്‍റ​​ണ്‍ താ​​രം എ​​ച്ച്.​​എ​​സ്. പ്ര​​ണോ​​യ്. സ്പാ​​നി​​ഷ് ലാ ​​ലി​​ഗ​​യി​​ൽ ഐ​​ബ​​റി​​നെ​​തി​​രേ മെ​​സി നാ​​ല് ഗോ​​ള​​ടി​​ച്ച മ​​ത്സ​​ര​​ത്തി​​നാ​​ണ് പ്ര​​ണോ​​യ് ഗാ​​ല​​റി​​യി​​ലി​​രു​​ന്ന് കളിക്കു സാ​​ക്ഷ്യം​​വ​​ഹി​​ച്ച​​ത്. രാ​​ജ്യ​​ത്തി​​നും ക്ല​​ബ്ബി​​നു​​മാ​​യി 1000 ഗോ​​ളും അ​​സി​​സ്റ്റും ന​​ട​​ത്തു​​ന്ന ആ​​ദ്യ താ​​ര​​മെ​​ന്ന റി​​ക്കാ​​ർ​​ഡ് മെ​​സി കു​​റി​​ച്ച മ​​ത്സ​​ര​​മാ​​യി​​രു​​ന്നു അ​​ത്.


ബാ​​ഴ്സ​​ലോ​​ണ​​യി​​ൽ സ്പെ​​യി​​ൻ മാ​​സ്റ്റേ​​ഴ്സ് ബാ​​ഡ്മി​​ന്‍റ​​ണ്‍ ടൂ​​ർ​​ണ​​മെ​​ന്‍റി​​ന് എ​​ത്തി​​യ​​താ​​യി​​രു​​ന്നു പ്ര​​ണോ​​യ്. ബാ​​ഡ്മി​​ന്‍റ​​ണ്‍ കോ​​ർ​​ട്ടി​​ലെ നി​​രാ​​ശ​​ക​​ൾ മ​​റ​​ക്കു​​ന്ന​​ത് ഫു​​ട്ബോ​​ൾ കോ​​ർ​​ട്ടി​​ലെ മെ​​സി മാ​​ജി​​ക് ക​​ണ്ടാ​​ണെ​​ന്ന കു​​റി​​പ്പോ​​ടെ പ്ര​​ണോ​​യ് ബാ​​ഴ്സ​​യു​​ടെ ഹോം ​​ഗ്രൗ​​ണ്ടാ​​യ ന്യൂ​​കാ​​ന്പി​​ലെ ഗാ​​ല​​റി​​യി​​ൽ​​നി​​ൽ​​ക്കു​​ന്ന ചി​​ത്രം ട്വി​​റ്റ​​റി​​ൽ പ​​ങ്കു​​വ​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.