കോ​​മ​​ണ്‍​വെ​​ൽ​​ത്ത്: ഷൂ​​ട്ടിം​​ഗ്, അ​​ന്പെ​​യ്ത്ത് ഇ​​ന്ത്യ​​യി​​ൽ
Monday, February 24, 2020 11:57 PM IST
ല​​ണ്ട​​ൻ: 2022ലെ ​​കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഷൂ​​ട്ടിം​​ഗ്, അ​​ന്പെ​​യ്ത്ത് മ​​ത്സ​​ര​​ങ്ങ​​ൾ​​ക്ക് ഇ​​ന്ത്യ ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കും. ഇ​​തി​​ലെ മെ​​ഡ​​ലു​​ക​​ൾ ബി​​ർ​​മിം​​ഹാം ആ​​തി​​ഥേ​​യ​​രാ​​കു​​ന്ന കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന രാ​​ജ്യ​​ങ്ങ​​ളു​​ടെ റാ​​ങ്കിം​​ഗി​​ൽ പ​​രി​​ഗ​​ണി​​ക്കും. കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സ് ഫെ​​ഡ​​റേ​​ഷ​​ൻ (സി​​ജി​​എ​​ഫ്) ആ​​ണ് ഇ​​ക്കാ​​ര്യ​​മ​​റി​​യി​​ച്ച​​ത്. 2022 ബി​​ർ​​മിം​​ഹാം ഗെ​​യിം​​സ് ക​​ഴി​​ഞ്ഞ് ഒ​​രാ​​ഴ്ച​​യ്ക്കു​​ശേ​​ഷം ഈ ​​ര​​ണ്ടു ഇ​​ന​​ങ്ങ​​ളു​​ടെ മെ​​ഡ​​ലു​​ക​​ൾ അ​​വ​​സാ​​നം ക​​ണ​​ക്കി​​ൽ​​പ്പെ​​ടു​​ത്തും. എ​​ക്സി​​ക്യൂ​​ട്ടി​​വ് ബോ​​ർ​​ഡ് യോ​​ഗ​​ത്തി​​ലാ​​ണ് ഈ ​​തീ​​രു​​മാ​​ന​​മെ​​ടു​​ത്ത​​ത്. ച​​ണ്ഡി​​ഗ​​ഡി​​ലാ​​ണ് ഷൂ​​ട്ടിം​​ഗ്, അ​​ന്പെ​​യ്ത്ത് മ​​ത്സ​​ര​​ങ്ങ​​ൾ ന​​ട​​ക്കു​​ക. ബി​​ർ​​മിം​​ഹാ​​മി​​ൽ 2022 ജൂ​​ലൈ 27 മു​​ത​​ൽ ഓ​​ഗ​​സ്റ്റ് ഏ​​ഴു വ​​രെ​​യാ​​ണ് മ​​ത്സ​​ര​​ങ്ങ​​ൾ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.