മെ​​സി 1002
മെ​​സി 1002
Sunday, February 23, 2020 11:59 PM IST
ബാ​​ഴ്സലോണ: ബാ​​ഴ്സ​​ലോ​​ണ​​യു​​ടെ അ​​ർ​​ജ​​ന്‍റൈ​ൻ സൂ​​പ്പ​​ർ താ​​രം ല​​യ​​ണ​​ൽ മെ​​സി​​ക്ക് ച​​രി​​ത്ര നേ​​ട്ടം. സ്പാ​​നി​​ഷ് ലാ ​​ലി​​ഗ മ​​ത്സ​​ര​​ത്തി​​ൽ ഐ​​ബ​​റി​​നെ​​തി​​രേ നാ​​ലു ഗോ​​ൾ നേ​​ടി​​യ മെ​​സി, 1000 ഗോ​​ളി​​ന്‍റെ ഭാ​​ഗ​​മാ​​കു​​ന്ന ആ​​ദ്യ താ​​ര​​മെ​​ന്ന റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ചു.

ഐ​​ബ​​റി​​നെ 5-0ന് ​​ബാ​​ഴ്സ​​ലോ​​ണ ത​​ക​​ർ​​ത്ത മ​​ത്സ​​ര​​ത്തി​​ൽ 14, 37, 40, 87 മി​​നി​​റ്റു​​ക​​ളി​​ലാ​​യി​​രു​​ന്നു മെ​​സി​​യു​​ടെ ഗോ​​ളു​​ക​​ൾ. ആ​​ർ​​ത​​ർ മെ​​ലൊ​​യു​​ടെ (89) വ​​ക​​യാ​​യി​​രു​​ന്നു ബാ​​ഴ്സ​​യു​​ടെ മ​​റ്റൊ​​രു ഗോ​​ൾ. ക​​രി​​യ​​റി​​ൽ മെ​​സി​​യു​​ടെ 54-ാമ​​ത് ഹാ​​ട്രി​​ക്കാ​​ണ് ഐ​​ബ​​റി​​നെ​​തി​​രേ പി​​റ​​ന്ന​​ത്. ആ​​ദ്യ പ​​കു​​തി​​യി​​ൽ​​ത​​ന്നെ മെ​​സി ഹാ​​ട്രി​​ക് നേ​​ടു​​ന്ന​​ത് ഇ​​ത് നാ​​ലാം ത​​വ​​ണ​​യാ​​ണ്. രാ​​ജ്യ​​ത്തി​​നും ക്ല​​ബ്ബി​​നു​​മാ​​യി ഇ​​തു​​വ​​രെ 696 ഗോ​​ൾ മെ​​സി സ്വ​​ന്ത​​മാ​​ക്കി. 306 അ​​സി​​സ്റ്റും ന​​ട​​ത്തി. ഇ​​തോ​​ടെ​​യാ​​ണ് 1000 ഗോ​​ളി​​ന്‍റെ ഭാ​​ഗ​​മാ​​കു​​ന്ന ആ​​ദ്യ ക​​ളി​​ക്കാ​​ര​​ൻ എ​​ന്ന നേ​​ട്ടം മെ​​സി​​യെ തേ​​ടി​​യെ​​ത്തി​​യ​​ത്.


റ​​യ​​ൽ വീ​​ണു

ലീ​​ഗി​​ലെ മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ റ​​യ​​ൽ മാ​​ഡ്രി​​ഡ് 1-0ന് ​​ലെ​​വാ​​ന്‍റ​​യോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ടു. 79-ാം മി​​നി​​റ്റി​​ൽ ഹൊ​​സെ ലൂ​​യി​​സ് നോ​​ഗ്ല​​സി​​ന്‍റെ വ​​ക​​യാ​​യി​​രു​​ന്നു റ​​യ​​ലി​​ന്‍റെ വി​​ധി​​നി​​ർ​​ണ​​യി​​ച്ച ഗോ​​ൾ. റ​​യ​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തോ​​ടെ ബാ​​ഴ്സ ലീ​​ഗി​​ന്‍റെ ത​​ല​​പ്പത്ത് എ​​ത്തി. 25 മ​​ത്സ​​ര​​ങ്ങ​​ൾ വീ​​തം പൂ​​ർ​​ത്തി​​യാ​​യ​​പ്പോ​​ൾ ബാ​​ഴ്സ​​യ്ക്ക് 55ഉം ​​റ​​യ​​ൽ മാ​​ഡ്രി​​ഡി​​ന് 53ഉം ​​പോ​​യി​​ന്‍റ് വീ​​ത​​മാ​​ണു​​ള്ള​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.