ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ്: ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കു ജ​​യം
ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ്:  ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കു ജ​​യം
Sunday, February 23, 2020 11:59 PM IST
പെ​​ർ​​ത്ത്: രാ​​ജ്യാ​​ന്ത​​ര ട്വ​​ന്‍റി-20​​യി​​ൽ ത​​ന്‍റെ 100-ാം മ​​ത്സ​​ര​​ത്തി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ മി​​ഗ്നോ​​ൻ ഡു ​​പ്രീ​​സ് തു​​ട​​ർ​​ച്ച​​യാ​​യി സി​​ക്സും ഫോ​​റും അ​​ടി​​ച്ച് ടീ​​മി​​ന് ജ​​യം സ​​മ്മാ​​നി​​ച്ചു. വ​​നി​​താ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ൽ ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ന്‍റെ അ​​വ​​സാ​​ന ഓ​​വ​​റി​​ലാ​​യി​​രു​​ന്നു ഡു ​​പ്രീ​​സ് തു​​ട​​ർ​​ച്ച​​യാ​​യ ബൗ​​ണ്ട​​റി​​ക​​ളി​​ലൂ​​ടെ ടീ​​മി​​ന് ആ​​റ് വി​​ക്ക​​റ്റ് ജ​​യം സ​​മ്മാ​​നി​​ച്ച​​ത്. അ​​വ​​സാ​​ന ഓ​​വ​​റി​​ൽ ഒ​​ന്പ​​ത് റ​​ണ്‍​സ് ആ​​യി​​രു​​ന്നു ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് ജ​​യി​​ക്കാ​​ൻ വേ​​ണ്ടി​​യി​​രു​​ന്ന​​ത്. 11 പ​​ന്തി​​ൽ 18 റ​​ണ്‍​സു​​മാ​​യി ഡു ​​പ്രീ​​സ് പു​​റ​​ത്താ​​കാ​​തെ​​നി​​ന്നു. സ്കോ​​ർ: ഇം​​ഗ്ല​​ണ്ട് 20 ഓ​​വ​​റി​​ൽ എ​​ട്ടി​​ന് 123. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക 19.4 ഓ​​വ​​റി​​ൽ നാ​​ലി​​ന് 127.


ട്വ​​ന്‍റി-20​​യി​​ൽ ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രേ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക നേ​​ടു​​ന്ന മൂ​​ന്നാ​​മ​​ത്തെ ജ​​യം മാ​​ത്ര​​മാ​​ണി​​ത്. 51 പ​​ന്തി​​ൽ 46 റ​​ണ്‍​സ് നേ​​ടു​​ക​​യും നാ​​ല് ഓ​​വ​​റി​​ൽ 20 റ​​ണ്‍​സ് വ​​ഴ​​ങ്ങി ര​​ണ്ട് വി​​ക്ക​​റ്റ് വീ​​ഴ്ത്തു​​ക​​യും ചെ​​യ്ത ക്യാ​​പ്റ്റ​​ൻ ഡാ​​ൻ​​വാ​​ൻ നി​​ക്റെ​​ക് ആ​​ണ് ക​​ളി​​യി​​ലെ താ​​രം. ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങി​​യ ഇം​​ഗ്ല​​ണ്ടി​​നാ​​യി ന​​താ​​ലി സ്കി​​വ​​ർ 41 പ​​ന്തി​​ൽ അ​​ഞ്ച് ഫോ​​റും ഒ​​രു സി​​ക്സും അ​​ട​​ക്കം 50 റ​​ണ്‍​സ് അ​​ടി​​ച്ചെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.