പ്ര​​ഗ്യാ​​ൻ ഓ​​ജ വി​​ര​​മി​​ച്ചു
Friday, February 21, 2020 11:24 PM IST
ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീം ​​മു​​ൻ അം​​ഗ​​മാ​​യി​​രു​​ന്ന പ്ര​​ഗ്യാ​​ൻ ഓ​​ജ രാ​​ജ്യാ​​ന്ത - ഫ​​സ്റ്റ് ക്ലാ​​സ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് വി​​ര​​മി​​ച്ചു. ഇ​​ന്ന​​ലെ ട്വി​​റ്റ​​റി​​ലൂ​​ടെ​​യാ​​ണ് ഇ​​ടം​​കൈ സ്പി​​ന്ന​​റാ​​യ ഓ​​ജ ത​​ന്‍റെ വി​​ര​​മി​​ക്ക​​ൽ അ​​റി​​യി​​ച്ച​​ത്. സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​റി​​ന്‍റെ വി​​ര​​മി​​ക്ക​​ൽ ടെ​​സ്റ്റി​​ലാ​​ണ് (2013 ന​​വം​​ബ​​റി​​ൽ വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നെ​​തി​​രേ) ഓ​​ജ അ​​വ​​സാ​​ന​​മാ​​യി ഇ​​ന്ത്യ​​ക്കു​​വേ​​ണ്ടി ക​​ളി​​ച്ച​​ത്.


അ​​ന്ന് ര​​ണ്ട് ഇ​​ന്നിം​​ഗ്സി​​ലും അ​​ഞ്ച് വി​​ക്ക​​റ്റ് വീ​​തം (5/40, 5/49) വീ​​ഴ്ത്തി മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ച് ആ​​യി​​രു​​ന്നു. മു​​പ്പ​​ത്തി​​മൂ​​ന്നു​​കാ​​ര​​നാ​​യ ഓ​​ജ ഇ​​ന്ത്യ​​ക്കാ​​യി 24 ടെ​​സ്റ്റും 18 ഏ​​ക​​ദി​​ന​​വും ആ​​റ് ട്വ​​ന്‍റി-20​​യും ക​​ളി​​ച്ചി​​ട്ടു​​ണ്ട്. 2008ൽ ​​ബം​​ഗ്ലാ​​ദേ​​ശി​​നെ​​തി​​രാ​​യ ഏ​​ക​​ദി​​ന​​ത്തി​​ലൂ​​ടെ​​യാ​​ണ് അ​​ര​​ങ്ങേ​​റി​​യ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.