ഗോ​​കു​​ല​​ത്തി​​നു തോ​​ൽ​​വി
Friday, February 21, 2020 11:24 PM IST
ഇം​​ഫാ​​ൽ: ഐ ​​ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ പ്ര​​തി​​നി​​ധി​​ക​​ളാ​​യ ഗോ​​കു​​ലം കേ​​ര​​ള എ​​ഫ്സി​​ക്ക് തോ​​ൽ​​വി. ത്രി​​ല്ല​​ർ പോ​​രാ​​ട്ട​​ത്തി​​ൽ ര​​ണ്ടി​​നെ​​തി​​രേ മൂ​​ന്ന് ഗോ​​ളു​​ക​​ൾ​​ക്ക് നെ​​റോ​​ക എ​​ഫ്സി​​യാ​​ണ് ഗോ​​കു​​ല​​ത്തെ കീ​​ഴ​​ട​​ക്കി​​യ​​ത്. മ​​ത്സ​​ര​​ത്തി​​ന്‍റെ ര​​ണ്ടാം മി​​നി​​റ്റി​​ൽ പ്രി​​തം സിം​​ഗി​​ലൂ​​ടെ നെ​​റോ​​ക മു​​ന്നി​​ലെ​​ത്തി.

എ​​ന്നാ​​ൽ, ഷി​​ബി​​ൽ മു​​ഹ​​മ്മ​​ദ് (25), ന​​ഥാ​​നി​​യേ​​ൽ ഗാ​​ർ​​സ്യ (40) എ​​ന്നി​​വ​​രി​​ലൂ​​ടെ ഗോ​​കു​​ലം 2-1നു ​​മു​​ന്നി​​ലെ​​ത്തി. 2-1ന്‍റെ ലീ​​ഡു​​മാ​​യി ര​​ണ്ടാം പ​​കു​​തി​​ക്ക് ഇ​​റ​​ങ്ങി​​യ ഗോ​​കു​​ല​​ത്തി​​ന്‍റെ വി​​ജ​​യ പ്ര​​തീ​​ക്ഷ അ​​സ്ഥാ​​ന​​ത്താ​​ക്കി ഫി​​ലി​​പ്പ് അ​​ഡ്ജ (48), റൊ​​ണാ​​ൾ​​ഡോ സിം​​ഗ് (81) എ​​ന്നി​​വ​​ർ നെ​​റോ​​ക​​യ്ക്കാ​​യി വ​​ല​​കു​​ലു​​ക്കി. ലീ​​ഗി​​ൽ 12 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 17 പോ​​യി​​ന്‍റു​​മാ​​യി ഗോ​​കു​​ലം നാ​​ലാം സ്ഥാ​​ന​​ത്താ​​ണ്. 14 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 15 പോ​​യി​​ന്‍റു​​മാ​​യി നെ​​റോ​​ക ഏ​​ഴാം സ്ഥാ​​ന​​ത്തേ​​ക്കു​​യ​​ർ​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.