ചെ​​ന്നൈ​​യി​​ൻ പ്ലേ​ ​ഓ​​ഫി​​ൽ
ചെ​​ന്നൈ​​യി​​ൻ പ്ലേ​ ​ഓ​​ഫി​​ൽ
Friday, February 21, 2020 11:24 PM IST
മും​​ബൈ: ഐ​​എ​​സ്എ​​ൽ ഫു​​ട്ബോ​​ളി​​ന്‍റെ പ്ലേ ​​ഓ​​ഫി​​ലേ​​ക്ക് ചെ​​ന്നൈ​​യി​​ൻ എ​​ഫ്സി​​യും. ഇ​​ന്ന​​ലെ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ മും​​ബൈ സി​​റ്റി​​യെ 1-0നു ​​പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​തോ​​ടെ​​യാ​​ണ് ചെ​​ന്നൈ​​യി​​ൻ പ്ലേ ​​ഓ​​ഫി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്. 83-ാം മി​​നി​​റ്റി​​ൽ ലൂ​​സി​​യ​​ൻ ഗോ​​യി​​ൻ ആ​​ണ് ചെ​​ന്നൈ​​യി​​ന്‍റെ ജ​​യം കു​​റി​​ച്ച ഗോ​​ൾ നേ​​ടി​​യ​​ത്.

ലീ​​ഗി​​ൽ നോ​​ർ​​ത്ത് ഈ​​സ്റ്റ് യു​​ണൈ​​റ്റ​​ഡി​​നെ​​തി​​രാ​​യ ഒ​​രു മ​​ത്സ​​രം കൂ​​ടി ചെ​​ന്നൈ​​യി​​നു ശേ​​ഷി​​ക്കു​​ന്നു​​ണ്ട്.ഇ​​തോ​​ടെ പ്ലേ ​​ഓ​​ഫ് ടീ​​മു​​ക​​ളു​​ടെ പ​​ട്ടി​​ക പൂ​​ർ​​ത്തി​​യാ​​യി. ഗോ​​വ (39 പോ​​യി​​ന്‍റ്), എ​​ടി​​കെ (33 പോ​​യി​​ന്‍റ്), ബം​​ഗ​​ളൂ​​രു (29 പോ​​യി​​ന്‍റ്) എ​​ന്നി​​വ​​യ്ക്കു പി​​ന്നി​​ൽ 28 പോ​​യി​​ന്‍റു​​മാ​​യാ​​ണ് ചെ​​ന്നൈ​​യി​​ൻ ആ​​ദ്യ നാ​​ലി​​ൽ ഉ​​ള്ള​​ത്. എ​​ടി​​കെ, ബം​​ഗ​​ളൂ​​രു എ​​ന്നി​​വ​​യ്ക്കും ഓ​​രോ മ​​ത്സ​​രം വീ​​തം ശേ​​ഷി​​ക്കു​​ന്നു​​ണ്ട്.


സീ​​സ​​ണി​​ൽ ആ​​ദ്യ ഒ​​ന്പ​​ത് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ചെ​​ന്നൈ​​യി​​ൻ നാ​​ല് തോ​​ൽ​​വി വ​​ഴ​​ങ്ങി പോ​​യി​​ന്‍റ് പ​​ട്ടി​​കയി​​ൽ താ​​ഴേ​​ത്ത​​ട്ടി​​ലാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, അ​​വ​​സാ​​ന എ​​ട്ട് മ​​ത്സ​​ര​​ത്തി​​ൽ ഉ​​ജ്വ​​ല പ്ര​​ക​​ട​​ന​​ത്തി​​ലൂ​​ടെ ചെ​​ന്നൈ​​യി​​ൻ പ്ലേ ​​ഓ​​ഫി​​ൽ ഇ​​ടം​​പി​​ടി​​ച്ചു. കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സി​​നെ 6-3ന് ​​ത​​ക​​ർ​​ത്ത​​തു​​ൾ​​പ്പെ​​ടെ ആ​​റ് ജ​​യ​​മാ​​ണ് അ​​വ​​സാ​​ന എ​​ട്ട് മ​​ത്സ​​ര​​ത്തി​​ൽ ചെ​​ന്നൈ​​യി​​ൻ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.