സൈ​​ന ര​​ണ്ടാം റൗ​​ണ്ടി​​ൽ
സൈ​​ന ര​​ണ്ടാം റൗ​​ണ്ടി​​ൽ
Wednesday, February 19, 2020 11:49 PM IST
ബാ​​ഴ്സ​​ലോ​​ണ: ബാ​​ഴ്സ​​ലോ​​ണ സ്പെ​​യി​​ൻ മാ​​സ്റ്റേ​​ഴ്സ് ബാ​​ഡ​​മി​​ന്‍റ​​ണി​​ൽ ഇ​​ന്ത്യ​​യു​​ടെ സൈ​​ന നെ​​ഹ്‌വാ​​ൾ ര​​ണ്ടാം റൗ​​ണ്ടി​​ൽ. ജ​​ർ​​മ​​നി​​യു​​ടെ വോ​​ന്നി ലി​​യെ നേ​​രി​​ട്ടു​​ള്ള ഗെ​​യി​​മി​​ൽ കീ​​ഴ​​ട​​ക്കി​​യാ​​ണ് സൈ​​ന​​യു​​ടെ മു​​ന്നേ​​റ്റം. 35 മി​​നി​​റ്റ് നീ​​ണ്ട മ​​ത്സ​​ര​​ത്തി​​ൽ 21-16, 21-14നാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ൻ താ​​ര​​ത്തി​​ന്‍റെ ജ​​യം. മി​​ക്സ​​ഡ് ഡ​​ബി​​ൾ​​സി​​ൽ പ്ര​​ണ​​വ് ജെ​​റി ചോ​​പ്ര - സി​​ക്കി റെ​​ഡ്ഡി സ​​ഖ്യ​​വും ര​​ണ്ടാം റൗ​​ണ്ടി​​ൽ ക​​ട​​ന്നു. ഡെ​ന്മാ​​ർ​​ക്കി​​ന്‍റെ മ​​ത്യാ​​സ് ക്രി​​സ്റ്റ്യ​​ൻ - അ​​ല​​ക്സാ​​ന്ദ്ര ബൊ​​ജെ കൂ​​ട്ടു​​കെ​​ട്ടി​​നെ മൂ​​ന്ന് ഗെ​​യിം നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ലാ​​ണ് ഇ​​ന്ത്യ​​ൻ സ​​ഖ്യം കീ​​ഴ​​ട​​ക്കി​​യ​​ത്. സ്കോ​​ർ: 10-21, 21-16, 21-17.


അ​​തേ​​സ​​മ​​യം, പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ മ​​ല​​യാ​​ളി താ​​രം എ​​ച്ച്.​​എ​​സ്. പ്ര​​ണോ​​യ് മ​​ലേ​​ഷ്യ​​യു​​ടെ ഡാ​​ര​​ൻ ല്യൂ​​വി​​നോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ട് പു​​റ​​ത്താ​​യി. 40 മി​​നി​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ 18-21, 15-21നാ​​യി​​രു​​ന്നു പ്ര​​ണോ​​യി പ​​രാ​​ജ​​യം സ​​മ്മ​​തി​​ച്ച​​ത്. പി. ​​ക​​ശ്യ​​പും ആ​​ദ്യ റൗ​​ണ്ടി​​ൽ പു​​റ​​ത്താ​​യി. ബ്ര​​സീ​​ലി​​ന്‍റെ യി​​ഗോ​​ർ കോ​​ൽ​​ഹ​​യു​​മാ​​യു​​ള്ള മ​​ത്സ​​ര​​ത്തി​​നി​​ടെ പ​​രി​​ക്കേ​​റ്റ ക​​ശ്യ​​പ് പി​ന്മാ​​റു​​ക​​യാ​​യി​​രു​​ന്നു. 9-21, 21-18, 14-12ന് ​​പി​​ന്നി​​ൽ​​നി​​ൽ​​ക്കു​​ന്പോ​​ഴാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ൻ താ​​ര​​ത്തി​​ന്‍റെ പി​ന്മാ​​റ്റം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.