ട്വന്‍റി-20: രാ​​ഹു​​ൽ ര​​ണ്ടി​​ൽ, കോ​​ഹ്‌​ലി താ​​ഴേ​​ക്ക്
ട്വന്‍റി-20: രാ​​ഹു​​ൽ ര​​ണ്ടി​​ൽ,  കോ​​ഹ്‌​ലി താ​​ഴേ​​ക്ക്
Tuesday, February 18, 2020 12:09 AM IST
ദു​​ബാ​​യ്: ഐ​​സി​​സി ട്വ​​ന്‍റി-20 ബാ​​റ്റ്സ്മാ​ന്മാ​​രു​​ടെ ലോ​​ക റാ​​ങ്കിം​​ഗി​​ൽ ഇ​​ന്ത്യ​​യു​​ടെ കെ.​​എ​​ൽ. രാ​​ഹു​​ൽ, രോ​​ഹി​​ത് ശ​​ർ​​മ എ​​ന്നി​​വ​​ർ ത​​ങ്ങ​​ളു​​ടെ സ്ഥാ​​ന​​ങ്ങ​​ൾ നി​​ല​​നി​​ർ​​ത്തി​​യ​​പ്പോ​​ൾ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി ഒ​​രു സ്ഥാ​​നം താ​​ഴേ​​ക്കി​​റ​​ങ്ങി പ​​ത്തി​​ൽ ആ​​യി.

ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രാ​​യ ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര​​യി​​ലെ മി​​ക​​ച്ച പ്ര​​ക​​ട​​ന​​ത്തി​​ലൂ​​ടെ ഇം​​ഗ്ല​​ണ്ടി​​ന്‍റെ ഇ​​യോ​​ൻ മോ​​ർ​​ഗ​​ൻ (687 റേ​​റ്റിം​​ഗ് പോ​​യി​​ന്‍റ്) ഒ​​ന്പ​​തി​​ലേ​​ക്ക് ഉ​​യ​​ർ​​ന്ന​​തോ​​ടെ​​യാ​​ണ് കോ​​ഹ്‌​ലി (673) പ​​ത്തി​​ലാ​​യ​​ത്. കെ.​​എ​​ൽ. രാ​​ഹു​​ൽ ര​​ണ്ടി​​ലും രോ​​ഹി​​ത് ശ​​ർ​​മ പ​​തി​​നൊ​​ന്നാം സ്ഥാ​​ന​​ത്തും തു​​ട​​ർ​​ന്നു. രാ​​ഹു​​ൽ 823 റേ​​റ്റിം​​ഗ് പോ​​യി​​ന്‍റു​​മാ​​യാ​​ണ് ര​​ണ്ടാ​​മ​​തു​​ള്ള​​ത്. 879 പോ​​യി​​ന്‍റു​​ള്ള പാ​​ക്കി​​സ്ഥാ​​ന്‍റെ ബാ​​ബ​​ർ അ​​സം ആ​​ണ് ഒ​​ന്നാ​​മ​​ത്. 662 പോ​​യി​​ന്‍റു​​മാ​​യി രോ​​ഹി​​ത് 11ൽ ​​തു​​ട​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.