ബും​റ​യും ഷാ​മി​​യും ത​ക​ര്‍ത്തു
ബും​റ​യും ഷാ​മി​​യും ത​ക​ര്‍ത്തു
Sunday, February 16, 2020 2:05 AM IST
ഹാ​മി​ല്‍ട്ട​ണ്‍: ന്യൂ​സി​ല​ന്‍ഡി​നെ​തി​രേ​യു​ള്ള ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​നു മു​ന്നോ​ടി​യാ​യി ന്യൂ​സി​ല​ന്‍ഡ് ഇ​ല​വ​നെ​തി​രേ​യു​ള്ളി​സ​ന്നാ​ഹ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​ന്‍ ബൗ​ള​ര്‍മാ​രാ​യ ജ​സ്പ്രീ​ത് ബും​റ​യു​ടെ​യും മു​ഹ​മ്മ​ദ് ഷാ​മി​യു​ടെ​യും ത​ക​ര്‍പ്പ​ന്‍ പ്ര​ക​ട​നം.

ഇ​രു​വ​രു​ടെ​യും ബൗ​ളിം​ഗി​നു മു​ന്നി​ല്‍ ത​ക​ര്‍ന്ന ന്യൂ​സി​ല​ന്‍ഡ് ഇ​ല​വ​ണ്‍ 235 റ​ണ്‍സി​ന് ഓ​ള്‍ഔ​ട്ടാ​യി. ഹാ​മി​ല്‍ട്ട​ണി​ലെ സാ​ഹ​ച​ര്യം മു​ത​ലാ​ക്കി​യ ബും​റ​യു​ടെ​യും (11 ഓ​വ​റി​ല്‍ 2/18) ഷ​ാമി​യു​ടെ​യും (10 ഓ​വ​റി​ല്‍ 3/17) പ്ര​ക​ട​നം ടെ​സ്റ്റി​നു​മു​മ്പ് ഇ​ന്ത്യ​ന്‍ ക്യാ​മ്പി​ല്‍ ആ​ശ്വാ​സം പ​ക​ര്‍ന്നു. ഉ​മേ​ഷ് യാ​ദ​വും (13 ഓ​വ​റി​ല്‍ 2/49), ന​വ്ദീ​പ് സെ​യ്‌​നി​യും (15 ഓ​വ​റി​ല്‍ 58/2) കൂ​ടു​ത​ല്‍ ഓ​വ​ര്‍ പ​ന്തെ​റി​ഞ്ഞെ​ങ്കി​ലും ബും​റ​യും ഷ​ാമി​യു​ടെ​യും ഓ​വ​റു​ക​ള്‍ ബാ​റ്റ്‌​സ്മാ​ന്മാ​രെ വെ​ള്ളം​കു​ടി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു.


ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​ല്‍ ഇ​ന്ത്യ​ന്‍സ് 263 റ​ണ്‍സ് എ​ടു​ത്തി​രു​ന്നു. ര​ണ്ടാം ഇ​ന്നിം​ഗ്‌​സ് ആ​രം​ഭി​ച്ച ഇ​ന്ത്യ വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ 59 റ​ണ്‍സി​ലെ​ത്തി. ഓ​പ്പ​ണ​ര്‍മാ​രാ​യ പൃ​ഥ്വി ഷാ​യും (35 നോ​ട്ടൗ​ട്ട്), മാ​യ​ങ്ക് അ​ഗ​ര്‍വാ​ളും (23 നോ​ട്ടൗ​ട്ട്) ക്രീ​സി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.