നാ​യി​ഡു ട്രോ​ഫി: കേ​ര​ള​ത്തി​ന് ഒമ്പത് വി​ക്ക​റ്റ് ജ​യം
നാ​യി​ഡു ട്രോ​ഫി: കേ​ര​ള​ത്തി​ന്   ഒമ്പത് വി​ക്ക​റ്റ് ജ​യം
Sunday, February 16, 2020 2:05 AM IST
ത​​​ല​​​ശേ​​​രി: കോ​​​ണോ​​​ർ​​​വ​​​യ​​​ൽ ക്രി​​​ക്ക​​​റ്റ് സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ന്ന കേ​​​ണ​​​ൽ സി.​​​കെ. നാ​​​യി​​​ഡു ട്രോ​​​ഫി അ​​​ണ്ട​​​ർ 23 ച​​​തു​​​ർ​​​ദി​​​ന മ​​​ത്സ​​​ര​​​ത്തി​​​ൽ ആ​​​തി​​​ഥേ​​​യ​​​രാ​​​യ കേ​​​ര​​​ളം ഛത്തീ​​​സ്ഗ​​​ഡി​​​നെ ഒ​​​ൻ​​​പ​​​ത് വി​​​ക്ക​​​റ്റി​​​ന് പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി. 16 റ​​​ൺ​​​സ് വി​​​ജ​​​യ​​​ല​​​ക്ഷ്യ​​​വു​​​മാ​​​യി ഇ​​​റ​​​ങ്ങി​​​യ കേ​​​ര​​​ളം ഒ​​​രു വി​​​ക്ക​​​റ്റ് ന​​​ഷ്ട​​​ത്തി​​​ൽ ല​​​ക്ഷ്യം നേ​​​ടി. ത​​​ലേ​​​ദി​​​വ​​​സ സ്കോ​​​റാ​​​യ നാ​​​ലു വി​​​ക്ക​​​റ്റി​​​ന് 165 റ​​​ൺ​​​സ് എ​​​ന്ന​​​നി​​​ല​​​യി​​​ൽ ബാ​​​റ്റിം​​​ഗ് പു​​​ന​​​രാ​​​രം​​​ഭി​​​ച്ച കേ​​​ര​​​ള​​ത്തി​​ന്‍റെ ആ​​​ദ്യ ഇ​​​ന്നിം​​​ഗി​​​സി​​​ൽ 254 റ​​​ൺ​​​സി​​​ന് എ​​​ല്ലാ​​​വ​​​രും പു​​​റ​​​ത്താ​​​യി​​രു​​ന്നു.


അ​​​ശ്വി​​​ൻ ആ​​​ന​​​ന്ദ് 41 റ​​​ൺ​​​സും എം.​​​പി.​​​ശ്രീ​​​രൂ​​​പ് 37 റ​​​ൺ​​​സു​​​മെ​​​ടു​​​ത്തു. ഛത്തീ​​​സ്ഗ​​​ഡി​​​നു​​​വേ​​​ണ്ടി ഗ​​​ഗ​​​ൻ ദീ​​​പ് സിം​​​ഗും ശു​​​ഭം സിം​​​ഗും നാ​​​ലു വീ​​​തം വി​​​ക്ക​​​റ്റു​​​ക​​​ൾ വീ​​​ഴ്ത്തി. ര​​​ണ്ടാം ഇ​​​ന്നിം​​​ഗ്സി​​​ൽ ബാ​​​റ്റ് ചെ​​​യ്ത ഛത്തീ​​​സ്ഗ​​​ഡ് കേ​​​ര​​​ള സ്പി​​​ൻ ബൗ​​​ളിം​​​ഗി​​​ന് മു​​​ന്നി​​​ൽ 130 റ​​​ൺ​​​സി​​​ന് ത​​​ക​​​ർ​​​ന്ന​​​ടി​​​ഞ്ഞു. സി​​​ജോ​​​മോ​​​ൻ ജോ​​​സ​​​ഫ് 47 റ​​​ൺ​​​സി​​​ന് ഏ​​​ഴു വി​​​ക്ക​​​റ്റും ശ്രീ​​​ഹ​​​രി എ​​​സ്. നാ​​​യ​​​ർ 28 റ​​​ൺ​​​സി​​​ന് ര​​​ണ്ടു വി​​​ക്ക​​​റ്റും വീ​​​ഴ്ത്തി. സ​​​ഞ്ജീ​​​ത്ത് ദേ​​​ശാ​​​യി 42 റ​​​ൺ​​​സെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.