ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ ത്രി​​ല്ല​​ർ
ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ ത്രി​​ല്ല​​ർ
Friday, February 14, 2020 12:39 AM IST
ഈ​​സ്റ്റ് ല​​ണ്ട​​ൻ: ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ ആ​​ദ്യ​​ട്വ​​ന്‍റി-20​​യി​​ൽ അ​​വ​​സാ​​ന പ​​ന്തു​​വ​​രെ നീ​​ണ്ട ത്രി​​ല്ല​​റി​​ൽ ആ​​തി​​ഥേ​​യ​​രാ​​യ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് ഒ​​രു റ​​ണ്‍ ജ​​യം. അ​​വ​​സാ​​ന ഓ​​വ​​റി​​ൽ ഏ​​ഴ് റ​​ണ്‍​സ് ജ​​യി​​ക്കാ​​ൻ​​വേ​​ണ്ടി​​യി​​രു​​ന്ന ഇം​​ഗ്ല​​ണ്ടി​​ന്‍റെ മൂ​​ന്ന് വി​​ക്ക​​റ്റ് വീ​​ഴ്ത്തി ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് ജ​​യ​​മൊ​​രു​​ക്കി​​യ​​ത് പേ​​സ​​ർ ലു​​ൻ​​ഗി എ​​ൻ​​ഗി​​ഡി​​യാ​​യി​​രു​​ന്നു. എ​​ൻ​​ഗി​​ഡി​​യാ​​ണ് മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ച്. സ്കോ​​ർ: ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക 20 ഓ​​വ​​റി​​ൽ എ​​ട്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 177. ഇം​​ഗ്ല​​ണ്ട് 20 ഓ​​വ​​റി​​ൽ ഒ​​ന്പ​​തി​​ന് 176. മൂ​​ന്ന് മ​​ത്സ​​ര​​ങ്ങ​​ളു​​ടെ പ​​ര​​ന്പ​​ര​​യി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക 1-0ന് ​​മു​​ന്നി​​ലെ​​ത്തി.

ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കു​​വേ​​ണ്ടി ഓ​​പ്പ​​ണ​​ർ​​മാ​​രാ​​യ തെം​​ബാ ബൗ​​മ 27 പ​​ന്തി​​ൽ 43 റ​​ണ്‍​സും ക്വി​​ന്‍റണ്‍ ഡി​​കോ​​ക്ക് 15 പ​​ന്തി​​ൽ 31 റ​​ണ്‍​സും എ​​ടു​​ത്തു. പി​​ന്നാ​​ലെ വ​​ന്ന​​വ​​രി​​ൽ വാ​​ൻ ഡ​​ർ ഡ​​സ​​ൻ (31), ഡേ​​വി​​ഡ് മി​​ല്ല​​ർ (16), സ്മ​​ട്ട് (20), ഫെ​​ഹ്‌​ലു​ക്വാ​​യോ (18) എ​​ന്നി​​വ​​രും ഭേ​​ദ​​പ്പെ​​ട്ട പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ചു. അ​​വ​​സാ​​ന ഓ​​വ​​റി​​ൽ മൂ​​ന്ന് വി​​ക്ക​​റ്റ് ആ​​തി​​ഥേ​​യ​​ർ​​ക്ക് ന​​ഷ്ട​​പ്പെ​​ട്ടു. ഇം​​ഗ്ല​​ണ്ടി​​നാ​​യി ക്രി​​സ് ജോ​​ർ​​ദാ​​ൻ ര​​ണ്ട് വി​​ക്ക​​റ്റ് വീ​​ഴ്ത്തി.

38 പ​​ന്തി​​ൽ മൂ​​ന്ന് സി​​ക്സും ഏ​​ഴ് ഫോ​​റും ഉ​​ൾ​​പ്പെ​​ടെ 70 റ​​ണ്‍​സ് എ​​ടു​​ത്ത ജേ​​സ​​ണ്‍ റോ​​യി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ത​​ക​​ർ​​ത്ത​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു ഇം​​ഗ്ല​​ണ്ട്. ജോ​​സ് ബ​​ട്‌​ല​​ർ (15), ജോ​​ണി ബെ​​യ​​ർ​​സ്റ്റോ (23), ഇ​​യോ​​ൻ മോ​​ർ​​ഗ​​ൻ (34 പ​​ന്തി​​ൽ 52) എ​​ന്നി​​വ​​രും തി​​ള​​ങ്ങി. എ​​ന്നാ​​ൽ, ലു​​ൻ​​ഗി എ​​ൻ​​ഗി​​ഡി​​യു​​ടെ അ​​വ​​സാ​​ന ഓ​​വ​​റി​​ൽ കാ​​ര്യ​​ങ്ങ​​ൾ മാ​​റി​​മ​​റി​​ഞ്ഞു.

ഏ​​ഴ് റ​​ണ്‍​സ് ജ​​യി​​ക്കാ​​ൻ വേ​​ണ്ടി​​യി​​രു​​ന്ന ആ ​​ഓ​​വ​​റി​​ലെ ര​​ണ്ടാം പ​​ന്തി​​ൽ ടോം ​​ക​​റ​​ൻ (ര​​ണ്ട്) മി​​ല്ല​​റി​​നു ക്യാ​​ച്ച് ന​​ല്കി മ​​ട​​ങ്ങി. അ​​ഞ്ചാം പ​​ന്തി​​ൽ മൊ​​യി​​ൻ അ​​ലി (അ​​ഞ്ച്) ബൗ​​ൾ​​ഡ് ആയി. അ​​വ​​സാ​​ന പ​​ന്തി​​ൽ ആ​​ദി​​ൽ റ​​ഷീ​​ദ് (ഒ​​ന്ന്) റ​​ണ്‍​ഒൗ​​ട്ടാ​​വു​​ക​​യും ചെ​​യ്ത​​തോ​​ടെ ദ​​ക്ഷി​​ണാ​​ഫ്രി​​ക്കയ്ക്ക് ഒരു റണ്ണിന്‍റെ നാ​​ട​​കീ​​യ ജ​​യം സ്വ​​ന്ത​​ം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.