ആ ​​ട്രോ​​ഫി ര​​ണ്ടായി പി​​ള​​ർ​​ന്നു
Friday, February 14, 2020 12:39 AM IST
മും​​ബൈ: അ​​ണ്ട​​ർ 19 ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​ൽ ബം​​ഗ്ലാ​​ദേ​​ശി​​നോ​​ട് ഇ​​ന്ത്യ പ​​രാ​​ജ​​യ​​പ്പെ​​ട്ടെ​​ങ്കി​​ലും ടൂ​​ർ​​ണ​​മെ​​ന്‍റി​​ന്‍റെ താ​​ര​​മാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​ത് മും​​ബൈ താ​​ര​​മാ​​യ യ​​ശ​​സ്വി ജ​​യ്സ്വാ​​ളാ​​യി​​രു​​ന്നു. ലോ​​ക​​ക​​പ്പി​​നു​​ശേ​​ഷം നാ​​ട്ടി​​ലെ​​ത്തി ല​​ഗേ​​ജ് പ​​രി​​ശോ​​ധി​​ച്ച ജ​​യ്സ്വാ​​ൾ ക​​ണ്ട​​ത് ത​​നി​​ക്ക് ല​​ഭി​​ച്ച മാ​​ൻ ഓ​​ഫ് ദ ​​ടൂ​​ർ​​ണ​​മെ​​ന്‍റ് ട്രോ​​ഫി ര​​ണ്ടാ​​യി മു​​റി​​ഞ്ഞി​​രി​​ക്കു​​ന്ന​​താ​​ണ്. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ മു​​ൻ പേ​​സ​​റാ​​യ മ​​ഖാ​​യ എ​​ന്‍റി​​നി​​യാ​​ണ് ട്രോഫി ജ​​യ്സ്വാ​​ളി​​നു സ​​മ്മാ​​നി​​ച്ച​​ത്.


ലോ​​ക​​ക​​പ്പി​​ൽ ആ​​റ് ഇ​​ന്നിം​​ഗ്സി​​ൽ​​നി​​ന്ന് 133.33 ശ​​രാ​​ശ​​രി​​യി​​ൽ 400 റ​​ണ്‍​സാ​​യി​​രു​​ന്നു ജ​​യ്സ്വാ​​ൾ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. പാ​​ക്കി​​സ്ഥാ​​നെ​​തി​​രേ സെ​​മി​​യി​​ൽ നേ​​ടി​​യ സെ​​ഞ്ചു​​റി​​യും നാ​​ല് അ​​ർ​​ധ സെ​​ഞ്ചു​​റി​​യും ഉ​​ൾ​​പ്പെ​​ടെ​​യാ​​ണി​​ത്. അ​​ണ്ട​​ർ 19 ലോ​​ക​​ക​​പ്പി​​ന്‍റെ ച​​രി​​ത്ര​​ത്തി​​ൽ ഒ​​രു പ​​തി​​പ്പി​​ൽ അ​​ഞ്ചോ അ​​തി​​ല​​ധി​​ക​​മോ ത​​വ​​ണ 50+ സ്കോ​​ർ ചെ​​യ്യു​​ന്ന മൂ​​ന്നാ​​മ​​ത്തെ താ​​ര​​മെ​​ന്ന നേ​​ട്ട​​വും ഇ​​ന്ത്യ​​ൻ താ​​രം സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.