കേരളം x ഛത്തീസ്ഗഡ്
Friday, February 14, 2020 12:39 AM IST
തലശേരി: കേണൽ സി.കെ. നായിഡു ട്രോഫി അണ്ടർ-23 ക്രിക്കറ്റിന്റെ കേരളത്തിന്റെ അവസാനത്തെ ഹോം മത്സരം ഇന്ന് തലശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ തുടക്കം. ഇന്നുമുതൽ 17 വരെ ഛത്തീസ്ഗഡുമായാണ് മത്സരം. വത്സൻ ഗോവിന്ദ് നയിക്കുന്ന കേരള ടീം ഏഴു മത്സരങ്ങളിൽനിന്ന് 17 പോയിന്റുമായി ഗ്രൂപ്പിൽ നാലാം സ്ഥാനത്താണ്. 25 പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരാണ് ഛത്തീസ്ഗഡ്. രഞ്ജി താരം ശുഭം സിംഗ് നയിക്കുന്ന ടീമിൽ സഞ്ജിത്ത് ദേശായ്, ഗഗൻ ദീപ് സിംഗ്, സനിദ്യ ഹുർക്കത്ത എന്നിവർ മികച്ച ഫോമിലാണ്. മുൻ രഞ്ജി താരമായ രജയ് സിംഗ് പരിഹാറാണ് ടീമിന്റെ പരിശീലകൻ.