അണ്ടർ 23 ക്രിക്കറ്റ്: കേ​​ര​​ള വ​​നി​​ത​​ക​​ൾ നോ​​ക്കൗ​​ട്ടി​​ൽ
Thursday, February 13, 2020 12:11 AM IST
ഷിം​​ല: അ​​ണ്ട​​ർ-23 വ​​നി​​താ ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ൽ കേ​​ര​​ളം നോ​​ക്കൗ​​ട്ടി​​ൽ. നി​​ർ​​ണാ​​യ​​ക മ​​ത്സ​​ര​​ത്തി​​ൽ മും​​ബൈ​​യെ ഏ​​ഴ് വി​​ക്ക​​റ്റി​​ന് തോ​​ൽ​​പ്പി​​ച്ചാ​​ണ് കേ​​ര​​ളം നോ​​ക്കൗ​​ട്ട് ഉ​​റ​​പ്പി​​ച്ച​​ത്. സ്കോ​​ർ: മും​​ബൈ 43.4 ഓ​​വ​​റി​​ൽ 92. കേ​​ര​​ളം 34.1 ഓ​​വ​​റി​​ൽ മൂ​​ന്നി​​ന് 93. നാ​​ല് വി​​ക്ക​​റ്റെ​​ടു​​ത്ത് മും​​ബൈ ബാ​​റ്റി​​ംഗിനെ ത​​ക​​ർ​​ത്ത ക്യാ​​പ്റ്റ​​ൻ മി​​ന്നു മാ​​ണി​​യാ​​ണ് കേ​​ര​​ള​​ത്തി​​ന്‍റെ വി​​ജ​​യ​​ശി​​ൽ​​പ്പി.

ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങി​​യ മും​​ബൈ​​ക്കു​​വേ​​ണ്ടി ഷ​​ഹീ​​ൻ (21), എം. ​​ദ​​ക്ഷി​​ണി (23) എ​​ന്നി​​വ​​ർ ഭേ​​ദ​​പ്പെ​​ട്ട പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ചു. കേ​​ര​​ള​​ത്തി​​നാ​​യി അ​​നീ​​ന മാ​​ത്യു മൂ​​ന്നും കീ​​ർ​​ത്തി ജ​​യിം​​സ് ര​​ണ്ടും വി​​ക്ക​​റ്റ് സ്വ​​ന്ത​​മാ​​ക്കി. മ​​റു​​പ​​ടി​​ക്കാ​​യി ക്രീ​​സി​​ലെ​​ത്തി​​യ കേ​​ര​​ള​​ത്തി​​നാ​​യി ഐ.​​വി. ദൃ​​ശ്യ (32), ജി​​സ്ന വി. ​​ജോ​​സ​​ഫ് (20), അ​​ശ്വ​​തി ബാ​​ബു (16) എ​​ന്നി​​വ​​ർ മി​​ക​​ച്ചു​​നി​​ന്നു. ഒ​​ന്പ​​ത് റ​​ണ്‍​സ് നേ​​ടി​​യ അ​​ലീ​​ന സു​​രേ​​ന്ദ്ര​​നും ഏ​​ഴ് റ​​ണ്‍​സു​​മാ​​യി മി​​ന്നു മാ​​ണി​​യും പു​​റ​​ത്താ​​കാ​​തെ നി​​ന്നു.

പ്രാ​​ഥ​​മി​​ക റൗ​​ണ്ടി​​ൽ എ​​ട്ട് മ​​ത്സ​​രം ക​​ളി​​ച്ച കേ​​ര​​ളം അ​​ഞ്ചെ​​ണ്ണ​​ത്തി​​ൽ ജ​​യി​​ച്ചു. ഒ​​രു മ​​ത്സ​​രം ഉ​​പേ​​ക്ഷി​​ച്ച​​പ്പോ​​ൾ ര​​ണ്ടെ​​ണ്ണം തോ​​റ്റു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.