ന​ദാ​ലിനെ അട്ടിമറിച്ച് തീം; മു​ഗു​രു​സ, ഹാ​ലെ​പ് സെ​മി​യി​ല്‍
ന​ദാ​ലിനെ അട്ടിമറിച്ച് തീം; മു​ഗു​രു​സ, ഹാ​ലെ​പ് സെ​മി​യി​ല്‍
Thursday, January 30, 2020 12:11 AM IST
മെ​ല്‍ബ​ണ്‍: ലോ​ക ഒ​ന്നാം ന​മ്പ​ര്‍ റാ​ഫേ​ല്‍ ന​ദാ​ല്‍ ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണി​ല്‍ നി​ന്ന് പു​റ​ത്ത്. ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍ അ​ഞ്ചാം സീ​ഡ് ഓ​സ്ട്രി​യ​യു​ടെ ഡൊ​മി​നി​ക് തീ​മി​നോ​ടാ​യി​രു​ന്നു സ്പാ​നി​ഷ് താ​ര​ത്തി​ന്‍റെ തോ​ല്‍വി. 7-6 (7-3), 7-6 (7-4), 4-6, 7-6 (8-6) എ​ന്ന സ്‌​കോ​റി​നാ​ണ് ഓ​സ്ട്രി​യ​ന്‍ താ​രം വി​ജ​യി​ച്ചു ക​യ​റി​യ​ത്. തീ​മി​ന്‍റെ ക​രി​യ​റി​ലെ ആ​ദ്യ ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ സെ​മി​പ്ര​വേ​ശ​മാ​ണി​ത്.

മ​റ്റൊ​രു ക്വാ​ര്‍ട്ട​ര്‍ മ​ത്സ​ര​ത്തി​ല്‍ മു​ന്‍ ചാ​മ്പ്യ​ന്‍ സ്റ്റാ​നി​സ്ലാ​സ് വാ​വ്‌​റി​ങ്ക​യെ ഒ​ന്നി​നെ​തി​രേ മൂ​ന്നു സെ​റ്റു​ക​ള്‍ക്ക് ത​ക​ര്‍ത്ത് ഏ​ഴാം സീ​ഡ് അ​ല​ക്‌​സാ​ണ്ട​ര്‍ സ്വ​രേ​വ് സെ​മി​യി​ലെ​ത്തി. 1-6, 6-3, 6-4, 6-2 എ​ന്ന സ്‌​കോ​റി​നാ​യി​രു​ന്നു ജ​ര്‍മ​ന്‍ താ​ര​ത്തി​ന്‍റെ വി​ജ​യം. ക​രി​യ​റി​ല്‍ ആ​ദ്യ​മാ​യാ​ണ് സ്വ​രേ​വ് ഒ​രു ഗ്രാ​ന്‍ഡ്സ്ലാ​മി​ന്‍റെ സെ​മി​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​ത്. ന​ദാ​ലി​നെ തോ​ല്‍പ്പി​ച്ചെ​ത്തി​യ ഡൊ​മി​നി​ക് തീ​മാ​ണ് സെ​മി​യി​ല്‍ സ്വ​രേ​വി​ന്‍റെ എ​തി​രാ​ളി.


വ​നി​താ വി​ഭാ​ഗം ആ​ദ്യ സെ​മി​യി​ല്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ ഓ​സ്‌​ട്രേ​ലി​യ​യു​ടെ ആ​ഷ്‌​ലി ബാ​ര്‍ട്ടി​യും അ​മേ​രി​ക്ക​യു​ടെ യു​വ​താ​രം സോ​ഫി​യ കെ​നി​നും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടും. നാ​ലാം സീ​ഡ് സി​മോ​ണ ഹാ​ലെ​പും മു​ന്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ ഗാ​ര്‍ബി​ന്‍ മു​ഗു​രു​സ​യും ത​മ്മി​ലാ​ണ് ര​ണ്ടാം സെ​മി. റ​ഷ്യ​ന്‍ താ​രം അ​ന​സ്‌​തേ​ഷ്യ പാ​വ്‌​ലു​ച്ചെ​ങ്കോ​യെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍ക്ക് ത​ക​ര്‍ത്താ​യി​രു​ന്നു മു​ഗു​രു​സ​യു​ടെ ആ​ദ്യ ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ സെ​മി​പ്ര​വേ​ശം. എ​സ്റ്റോ​ണി​യ​യു​ടെ അ​ന​റ്റ് കൊ​ന്‍റാ​വീ​റ്റി​നെ​യാ​ണ് ഹാ​ലെ​പ് തോ​ല്‍പ്പി​ച്ച​ത്.

വ​നി​താ വി​ഭാ​ഗം ഡ​ബി​ള്‍സ് ഫൈ​ന​ലി​ല്‍ ഒ​ന്നാം സീ​ഡ് ഷീ ​ഷൂ വി-​ബാ​ര്‍ബ​റ സ്‌​ട്രൈ​ക്കോ​വ സ​ഖ്യ​വും ര​ണ്ടാം സീ​ഡ് ക്രി​സ്റ്റീ​ന മ്ലാ​ദെ​നോ​വി​ക്-​ടി​മി​യ ബാ​ബോ​സ് സ​ഖ്യ​വും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടും. മി​ക്‌​സ​ഡ് ഡ​ബി​ള്‍സി​ല്‍ ബൊ​പ്പ​ണ്ണ സ​ഖ്യ​വും ക്വാ​ര്‍ട്ട​ര്‍ പോ​രാ​ട്ട​ത്തി​ന് ഇ​ന്നി​റ​ങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.