ഐ​പി​എ​ലി​ന്‍റെ ഭാ​ഗ​മാ​കാ​നാ​കാ​ത്ത​തി​ല്‍ ഖേ​ദി​ക്കു​ന്നു​വെ​ന്ന് സൊ​ഹൈ​ല്‍ ത​ന്‍വീ​ര്‍
ഐ​പി​എ​ലി​ന്‍റെ ഭാ​ഗ​മാ​കാ​നാ​കാ​ത്ത​തി​ല്‍ ഖേ​ദി​ക്കു​ന്നു​വെ​ന്ന് സൊ​ഹൈ​ല്‍ ത​ന്‍വീ​ര്‍
Thursday, January 30, 2020 12:11 AM IST
ക​റാ​ച്ചി: ആ​ദ്യ സീ​സ​ണു​ശേ​ഷം ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ് ട്വ​ന്‍റി 20 ക്രി​ക്ക​റ്റി​ന്‍റെ ഭാ​ഗ​മാകാ​ന്‍ പ​റ്റാ​ത്ത​തി​ല്‍ ഖേ​ദി​ക്കു​ന്നു​വെ​ന്ന്് പാ​ക്കി​സ്ഥാ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ല്‍ സ്ഥാ​നം ന​ഷ്ട​മാ​യ ഇ​ട​ങ്ക​യ്യ​ന്‍ പേ​സ​ര്‍ സൊ​ഹൈ​ല്‍ ത​ന്‍വീ​ര്‍. ഐ​പി​എ​ല്‍ ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച ലീ​ഗെ​ന്നാ​ണ് താ​രം വി​ശേ​ഷി​പ്പി​ച്ച​ത്.

ഒ​രു പ്ര​ഫ​ഷ​ണ​ല്‍ ക്രി​ക്ക​റ്റ് ക​ളി​ക്കാ​ര​നെ​ന്ന നി​ല​യി​ല്‍ ത​നി​ക്കും മ​റ്റ് പാ​ക്കി​സ്ഥാ​ന്‍ ക​ളി​ക്കാ​ര്‍ക്കും ഐ​പി​എ​ലി​ന്‍റെ ഭാ​ഗ​മാ​കാ​ന്‍ ക​ഴി​യാ​ത്ത​തി​ല്‍ വി​ഷ​മ​മു​ണ്ടെ​ന്നും ലോ​ക​ത്തെ മി​ക​ച്ച ട്വ​ന്‍റി 20 ലീ​ഗാ​യ ഐ​പി​എ​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കാ​ത്ത ക​ളി​ക്കാ​ര്‍ ആ​രാ​ണു​ള്ള​തെ​ന്നും ത​ന്‍വീ​ര്‍ പ​റ​ഞ്ഞു. ഐ​പി​എ​ലി​ന്‍റെ ആ​ദ്യ സീ​സ​ണി​ല്‍ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സി​ന്‍റെ താ​ര​മാ​യി​രു​ന്നു ത​ന്‍വീ​ര്‍. ആ ​സീ​സ​ണി​ല്‍ രാ​ജ​സ്ഥാ​നെ ജേ​താ​ക്ക​ളാ​ക്കു​ന്ന​തി​ല്‍ പാ​ക് താ​ര​ത്തി​ന്‍റെ ബൗ​ളിം​ഗ് വ​ള​രെ സ​ഹാ​യ​ക​മാ​യി​രു​ന്നു. എ​ന്നാ​ല്‍ ആ​ദ്യ സീ​സ​ണു​ശേ​ഷം പാ​ക്കി​സ്ഥാ​നി​ല്‍നി​ന്ന് ക​ളി​ക്കാ​ര്‍ ഐ​പി​എ​ലി​ലെ​ത്തി​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.