ബൊ​പ്പ​ണ്ണ സ​ഖ്യം ക്വാ​ര്‍ട്ട​റി​ല്‍; പെ​യ്‌​സ് സ​ഖ്യം ര​ണ്ടാം റൗ​ണ്ടി​ല്‍
ബൊ​പ്പ​ണ്ണ സ​ഖ്യം ക്വാ​ര്‍ട്ട​റി​ല്‍;  പെ​യ്‌​സ് സ​ഖ്യം ര​ണ്ടാം റൗ​ണ്ടി​ല്‍
Tuesday, January 28, 2020 12:14 AM IST
മെ​ല്‍ബ​ണ്‍: ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ല്‍ ഇ​ന്ത്യ​യു​ടെ രോ​ഹ​ന്‍ ബൊ​പ്പ​ണ്ണ യു​ക്രെ​യി​ന്‍റെ നാ​ദി​യ കി​ചെ​നൊ​ക് സ​ഖ്യം മി​ക്‌​സ​ഡ് ഡ​ബി​ള്‍സ് ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍. ഇ​ന്തോ-​യു​ക്രെ​യി​ന്‍ സ​ഖ്യം 6-4, 7-6ന് ​നി​കോ​ള്‍ മെ​ലി​ച​ര്‍-​ബ്രൂ​ണോ സോ​റ​സ് കൂ​ട്ടു​കെ​ട്ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

ലി​യാ​ണ്ട​ര്‍ പെ​യ്‌​സ്-​യെ​ലേ​ന ഒ​സ്റ്റാ​പെ​ങ്കോ സ​ഖ്യം ര​ണ്ടാം റൗ​ണ്ടി​ല്‍ പ്ര​വേ​ശി​ച്ചു. പെ​യ്‌​സ് സ​ഖ്യം ഓ​സ്‌​ട്രേ​ലി​യ​യു​ടെ സ്‌​റ്റോം സാ​ന്‍ഡേ​ഴ്‌​സ്-​മാ​ര്‍ക് പോ​ള്‍മാ​ന്‍സ് സ​ഖ്യ​ത്തെ 6-7, 6-3, 10-6ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി.

വ​മ്പ​ന്മാ​ര്‍ മു​ന്നോ​ട്ട്

ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ല്‍ പു​രു​ഷ സിം​ഗി​ള്‍സ് മ​ത്സ​ര​ങ്ങ​ളി​ല്‍ സൂ​പ്പ​ര്‍താ​ര​ങ്ങ​ളാ​യ റോ​ജ​ര്‍ ഫെ​ഡ​റ​ര്‍, റ​ഫേ​ല്‍ ന​ദാ​ല്‍, നൊ​വാ​ക് ജോ​ക്കോ​വി​ച്ച് എ​ന്നി​വ​ര്‍ ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍.
ലോ​ക ഒ​ന്നാം ന​മ്പ​ര്‍ ന​ദാ​ല്‍ 6-3, 3-6, 7-6(8-6), 7-6(7-4)ന് ​നി​ക് കി​ര്‍ഗി​യോ​സി​നെ തോ​ല്പി​ച്ചു. ര​ണ്ടാം റാ​ങ്ക് ജോ​ക്കോ​വി​ച്ച് നേ​രി​ട്ടു​ള്ള സെ​റ്റി​ന് (6-3, 6-4, 6-4) ഡി​യേ​ഗോ ഷ്വാ​ര്‍ട്‌​സ്മാ​നെ ത​ക​ര്‍ത്തു. മു​ന്‍ ചാ​മ്പ്യ​ന്‍ റോ​ജ​ര്‍ ഫെ​ഡ​ര്‍ ആ​ദ്യ സെ​റ്റ് ന​ഷ്ട​മാ​യ​ശേ​ഷം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ച് 4-6, 6-1, 6-2, 6-2ന് ​മാ​ര്‍ട്ടി​ന്‍ ഫ്യൂ​സോ​വി​ച്ചി​നെ തോ​ല്‍പ്പി​ച്ചു. അ​ല​ക്‌​സാ​ണ്ട​ര്‍ സ്വ​രേ​വ് 6-4, 6-4, 6-4ന് ​ആ​ന്ദ്രെ റൂ​ബ് ലെ​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഡൊ​മി​നി​ക് തീ​മും അ​നാ​യാ​സ ജ​യം നേ​ടി. ഗെ​യ്‌ൽ മോ​ണ്‍ഫി​ല്‍സി​നെ 6-2, 6-4, 6-4ന് ​തീം പ​രാ​ജ​യ​പ്പെ​ടു​ത്തി. അ​ഞ്ചു സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ലാ​ണ് വാ​വ്‌​റി​ങ്ക ഡാ​നി​യ​ല്‍ മെ​ദ്‌വ​ദേ​വി​നെ തോ​ല്‍പ്പി​ച്ച​ത്. 6-2, 2-6, 4-6, 7-6(7-2), 6-2നാ​യി​രു​ന്നു സ്വി​സ്താ​ര​ത്തി​ന്‍റെ ജ​യം. ഫാ​ബി​യോ ഫോ​ഞ്ഞി​നി​യെ ത​ക​ര്‍ത്ത് അ​മേ​രി​ക്ക​യു​ടെ ടെ​നി​സ് സാ​ന്‍ഡ്‌​ഗ്രെ​ന്‍ ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ലെ​ത്തി. ക്വാ​ര്‍ട്ട​റി​ല്‍ ഫെ​ഡ​റ​റാ​ണ് യു​എ​സ്താ​ര​ത്തി​ന്‍റെ എ​തി​രാ​ളി. 7-6(7-5), 7-5, 6-7(2-7),6-4നാ​യി​രു​ന്നു യു​എ​സ് താ​ര​ത്തി​ന്‍റെ ജ​യം. മി​ലോ​സ് റോ​ണി​ക് 6-4, 6-3, 7-5ന് ​മാ​രി​ന്‍ സി​ലി​ച്ചി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ക്വാ​ര്‍ട്ട​റി​ലെ​ത്തി.

വ​നി​താ സിം​ഗി​ള്‍സി​ല്‍ ആ​ഷ് ലി ​ബാ​ര്‍ട്ടി, പെ​ട്ര ക്വി​റ്റോ​വ 6-7(4-7), 6-3, 6-2ന് ​മ​രി​യ സ​കാ​രി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. സി​മോ​ണ ഹാ​ലെപ്, അ​ന​സ്താ​സി​യ പാ​വ്‌​ലെ​ചെ​ങ്കോ​വ, സോ​ഫി​യ കെ​നി​ന്‍, ഓ​ണ്‍സ് ജേ​ബ്വ​ര്‍, ഇ​ഗ സ്വി​യാ​ടെ​ക്, ഗാ​ര്‍ബി​ന്‍ മു​ഗുരു​സ എന്നിവർ ക്വാ​ര്‍ട്ട​റി​ലെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.