ന​​ദാ​​ൽ മു​​ന്നോ​​ട്ട് 4അ​​ട്ടി​​മ​​റി തു​​ട​​രു​​ന്നു
ന​​ദാ​​ൽ മു​​ന്നോ​​ട്ട്  4അ​​ട്ടി​​മ​​റി തു​​ട​​രു​​ന്നു
Sunday, January 26, 2020 12:29 AM IST
മെ​​ൽ​​ബ​​ണ്‍: ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണി​​ൽ പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ റാ​​ഫേ​​ൽ ന​​ദാ​​ൽ, ഡൊ​​മി​​നി​​ക് തീം, ​​മോ​​ൻ​​ഫി​​ൽ​​സ്, വാ​​വ്റി​​ങ്ക, മെ​​ദ് വ​​ദേ​​വ്, കി​​ർ​​ഗിയോ​​സ് തു​​ട​​ങ്ങി​​യ​​വ​​ർ നാ​​ലാം റൗ​​ണ്ടി​​ൽ. വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ മു​​ഗു​​രു​​സ, സി​​മോ​​ണ ഹാ​​ലെ​​പ്പ്, ആം​​ഗ​​ലി​​ക് കെ​​ർ​​ബ​​ർ എ​​ന്നി​​വ​​ർ നാ​​ലാം റൗ​​ണ്ടി​​ലേ​​ക്ക് മു​​ന്നേ​​റി. അ​​തേ​​സ​​മ​​യം, വ​​നി​​ത​​ക​​ളു​​ടെ പോ​​രാ​​ട്ട​​ത്തി​​ൽ ര​​ണ്ടാം സീ​​ഡാ​​യ ക​​രോ​​ളി​​ന പ്ലീ​​ഷ്കോ​​വ, ആ​​റാം സീ​​ഡാ​​യ ബെ​​ൻ​​സി​​ക്, 19-ാം സീ​​ഡ് വെ​​കി​​ക്, അ​​ഞ്ചാം സീ​​ഡ് സ്വി​​റ്റോ​​ലി​​ന എ​​ന്നി​​വ​​ർ പു​​റ​​ത്താ​​യി.

സീ​​ഡ് ചെ​​യ്യ​​പ്പെ​​ടാ​​ത്ത മു​​ഗു​​രു​​സ​​യാ​​ണ് അ​​ഞ്ചാം സീ​​ഡാ​​യ സ്വി​​റ്റോ​​ലി​​ന​​യെ 6-1, 6-2ന് ​​അ​​ട്ടി​​മ​​റി​​ച്ച​​ത്. കെ​​ർ​​ബ​​ർ 6-2, 6-7 (4-7), 6-3ന് ​​ഇ​​റ്റ​​ലി​​യു​​ടെ ജോ​​ർ​​ജി​​യെ​​യാ​​ണ് മൂ​​ന്നാം റൗ​​ണ്ടി​​ൽ കീ​​ഴ​​ട​​ക്കി​​യ​​ത്.

സ്പാ​​നി​​ഷ് താ​​ര​​ങ്ങ​​ൾ മാ​​റ്റു​​ര​​ച്ച മ​​ത്സ​​ര​​ത്തി​​ൽ ന​​ദാ​​ൽ 6-1, 6-2, 6-4ന് ​​കാ​​റെ​​നോ ബു​​സ്റ്റ​​യെ മ​​റി​​ക​​ട​​ന്നു. കി​​ർ​​ജഗിയോസ് അ​​ഞ്ച് സെ​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ ക​​ച​​നോ​​വി​​നെ മൂ​​ന്നാം റൗ​​ണ്ടി​​ൽ മ​​റി​​ക​​ട​​ന്നു. സ്കോ​​ർ: 6-2, 7-6 (7-5), 6-7 (6-8), 6-7 (7-9), 7-6 (10-8).

ബൊ​​പ്പ​​ണ്ണ ര​​ണ്ടാം റൗ​​ണ്ടി​​ൽ

മി​​ക്സ​​ഡ് ഡ​​ബി​​ൾ​​സി​​ൽ ഇ​​ന്ത്യ​​യു​​ടെ രോ​​ഹ​​ൻ ബൊ​​പ്പ​​ണ്ണ - യു​​ക്രെ​​യ്നി​​ന്‍റെ നാ​​ദി​​യ കി​​ചെ​​നോ​​ക് സ​​ഖ്യം ര​​ണ്ടാം റൗ​​ണ്ടി​​ൽ. ഓ​​സ്റ്റി​​ൻ ക്രാ​​ജി​​ക് - ലു​​ഡി​​മ്യ കി​​ചെ​​നോ​​ക് കൂ​​ട്ടു​​കെ​​ട്ടി​​നെ​​യാ​​ണ് ഇ​​ന്തോ-​​യു​​ക്രെ​​യ്ൻ ജോ​​ഡി ആ​​ദ്യ റൗ​​ണ്ടി​​ൽ മ​​റി​​ക​​ട​​ന്ന​​ത്. സ്കോ​​ർ: 7-5, 4-6, 10-6.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.