കേരള ബ്ലാസ്റ്റേഴ്സ് പൊരുതിവീണു
കേരള ബ്ലാസ്റ്റേഴ്സ് പൊരുതിവീണു
Sunday, January 26, 2020 12:29 AM IST
മ​​ഡ്ഗാ​​വ്: ഐ​എ​​സ്എ​​ൽ ഫു​ട്ബോ​ളി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് പൊ​രു​തിവീ​ണു. ര​​ണ്ടി​​നെ​​തി​​രേ മൂ​​ന്നു ഗോ​​ളു​​ക​​ൾ​​ക്കാ​​യി​​രു​​ന്നു തോ​​ൽ​​വി.

ര​​ണ്ടു ഗോ​​ളിനു പി​​ന്നി​​ൽ​​നി​​ന്ന​ശേ​​ഷം ഒ​​പ്പ​​മെ​​ത്തി മി​​ക​​ച്ച പോ​​രാ​​ട്ട​​വീ​​ര്യം കാ​​ഴ്ച​​വ​ച്ച​ശേ​​ഷ​​മാ​​ണ് ബ്ലാ​​സ്റ്റേ​​ഴ്സി​​ന്‍റെ കീ​​ഴ​​ട​​ങ്ങ​​ൽ. മെ​​സ്സി​​യും ഓ​​ഗ്ബെ​​ച്ചെ​​യും ബ്ലാ​​സ്റ്റേ​​ഴ്സി​​നാ​​യി സ്കോ​​ർ ചെ​​യ്ത​​പ്പോ​​ൾ ഹ്യൂ​​ഗോ ബോ​​മ​​സി​​ന്‍റെ ഇ​​ര​​ട്ട ഗോ​​ളു​​ക​​ളും ജാ​​ക്കി​​ച​​ന്ദ് സി​​ങ്ങി​​ന്‍റെ ഗോ​​ളും ഗോ​​വ​​യ്ക്ക് ജ​​യ​​മൊ​​രു​​ക്കി.


ജ​​യ​​ത്തോ​​ടെ 14 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ നി​​ന്ന് 27 പോ​​യി​​ന്‍റു​​മാ​​യി ഗോ​​വ വീ​​ണ്ടും പോ​​യ​​ിന്‍റ് പ​​ട്ടി​​ക​​യി​​ൽ ഒ​​ന്നാ​​മ​​തെ​​ത്തി. സീ​​സ​​ണി​​ലെ ആ​​റാം തോ​​ൽ​​വി വ​​ഴ​​ങ്ങി​​യ ബ്ലാ​​സ്റ്റേ​​ഴ്സ് ആ​​ക​​ട്ടെ 14 പോ​​യി​​ന്‍റു​​മാ​​യി എ​​ട്ടാം സ്ഥാ​​ന​​ത്തു തു​ട​രു​ന്നു. ഫെ​​ബ്രു​​വ​​രി ഒ​​ന്നി​​ന് കൊ​​ച്ചി​​യി​​ൽ ചെ​​ന്നൈ​​യി​​ൻ എ​​ഫ്സി​​ക്കെ​​തി​​രേ​​യാ​​ണ് ബ്ലാ​​സ്റ്റേ​​ഴ്സി​​ന്‍റെ അ​​ടു​​ത്ത മ​​ത്സ​​രം. തോ​​ൽ​​വി​​യോ​​ടെ ബ്ലാ​​സ്റ്റേ​​ഴ്സി​​ന്‍റെ പ്ലേ ​​ഓ​​ഫ് സാ​​ധ്യ​​ത​​ക​​ൾ ഏ​​റെ​​ക്കു​​റെ അ​​വ​​സാ​​നി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.