ഫി​​ർ​​മി​​നോ, ചെ​​ന്പ​​ട
Saturday, January 25, 2020 2:03 AM IST
ല​​ണ്ട​​ൻ: ഇം​​ഗ്ലീ​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ റോ​​ബ​​ർ​​ട്ടോ ഫി​​ർ​​മി​​നോ​​യു​​ടെ ലേ​​റ്റ് ഗോ​​ളി​​ൽ ലി​​വ​​ർ​​പൂ​​ളി​​നു ജ​​യം. എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ വൂ​​ൾ​​വ്സി​​നെ 2-1നാ​​ണ് ലി​​വ​​ർ​​പൂ​​ൾ കീ​​ഴ​​ട​​ക്കി​​യ​​ത്. ഇ​​തോ​​ടെ 23 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 67 പോ​​യി​​ന്‍റാ​​യി ചെ​​ന്പ​​ട​​യ്ക്ക്. ലീ​​ഗി​​ന്‍റെ ത​​ല​​പ്പ​​ത്തു​​ള്ള ലി​​വ​​ർ​​പൂ​​ളി​​ന്‍റെ 22-ാം ജ​​യ​​മാ​​ണി​​ത്.


എ​​ട്ടാം മി​​നി​​റ്റി​​ൽ ജോ​​ർ​​ദ​​ൻ ഹെ​​ൻ​​ഡേ​​ഴ്സ​​നി​​ലൂ​​ടെ മു​​ന്നി​​ലെ​​ത്തി​​യ ലി​​വ​​ർ​​പൂ​​ളി​​നെ 51-ാം മി​​നി​​റ്റി​​ൽ റൗ​​ൾ ജി​​മെ​​നെ​​സി​​ലൂ​​ടെ വൂ​​ൾ​​വ്സ് സ​​മ​​നി​​ല​​യി​​ൽ പി​​ടി​​ച്ചു. എ​​ന്നാ​​ൽ, 84-ാം മി​​നി​​റ്റി​​ൽ സ​​മ​​നി​​ല കു​​ടു​​ക്ക് പൊ​​ട്ടി​​ച്ച് ലി​​വ​​ർ​​പൂ​​ളി​​നാ​​യി ഫി​​ർ​​മി​​നോ വ​​ല​​കു​​ലു​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.