സെ​​ല​​ക്ട​​റാകാ​​ൻ അ​​ഗാ​​ർ​​ക്ക​​റും
സെ​​ല​​ക്ട​​റാകാ​​ൻ അ​​ഗാ​​ർ​​ക്ക​​റും
Saturday, January 25, 2020 2:03 AM IST
മും​​ബൈ: ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീം ​​സെ​​ല​​ക്ട​​ർ ആ​​കാ​​ൻ മു​​ൻ താ​​രം അ​​ജി​​ത് അ​​ഗാ​​ർ​​ക്ക​​റും രം​​ഗ​​ത്ത്. സെ​​ല​​ക്ട​​ർ ഒ​​ഴി​​വി​​ലേ​​ക്ക് ബി​​സി​​സി​​ഐ​​ക്ക് അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ച്ച​​താ​​യി അ​​ഗാ​​ർ​​ക്ക​​ർ ഇ​​ന്ന​​ലെ അ​​റി​​യി​​ച്ചു. മും​​ബൈ സീ​​നി​​യ​​ർ ടീ​​മി​​ന്‍റെ സെ​​ല​​ക‌്ഷ​​ൻ ക​​മ്മി​​റ്റി മു​​ൻ ചെ​​യ​​ർ​​മാ​​നാ​​യി​​രു​​ന്നു അ​​ഗാ​​ർ​​ക്ക​​ർ.

ഇ​​ന്ത്യ​​ൻ മു​​ൻ താ​​ര​​ങ്ങ​​ളാ​​യ ല​​ക്ഷ്മ​​ണ്‍ ശി​​വ​​രാ​​മ​​കൃ​​ഷ്ണ​​ൻ, രാ​​ജേ​​ഷ് ചൗ​​ഹാ​​ൻ, ന​​യ​​ൻ മോം​​ഗി​​യ, ചേ​​ത​​ൻ ശ​​ർ​​മ, അ​​മ​​യ് ഖു​​റേ​​സി​​യ തു​​ട​​ങ്ങി​​യ​​വ​​രും സെ​​ല​​ക്ട​​ർ സ്ഥാ​​ന​​ത്തി​​നാ​​യി അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ച്ചി​​ട്ടു​​ണ്ട്. ഇ​​ന്ന​​ലെ​​യാ​​യി​​രു​​ന്നു അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കാ​​നു​​ള്ള അ​​വ​​സാ​​ന തീ​​യ​​തി. എം.​​എ​​സ്.​​കെ. പ്ര​​സാ​​ദ്, ഗ​​ഗ​​ൻ ഗോ​​ഡ എ​​ന്നി​​വ​​രു​​ടെ ഒ​​ഴി​​വി​​ലേ​​ക്കാ​​ണ് പു​​തി​​യ അം​​ഗ​​ങ്ങ​​ളെ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.