ത​​ല​​കു​​നി​​ച്ച് യു​​ണൈ​​റ്റ​​ഡ്
ത​​ല​​കു​​നി​​ച്ച് യു​​ണൈ​​റ്റ​​ഡ്
Thursday, January 23, 2020 11:22 PM IST
ല​​ണ്ട​​ൻ: ഇം​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡി​​ന് തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം തോ​​ൽ​​വി. ഹോം ​​ഗ്രൗ​​ണ്ടാ​​യ ഓ​​ൾ​​ഡ് ട്രാ​​ഫോ​​ഡി​​ൽ​​വ​​ച്ചാ​​യി​​രു​​ന്നു യു​​ണൈ​​റ്റ​​ഡി​​ന്‍റെ തോ​​ൽ​​വി. ലീ​​ഗി​​ൽ 15-ാം സ്ഥാ​​ന​​ത്താ​​യി​​രു​​ന്ന ബേ​​ണ്‍​ലി​​യാ​​ണ് യു​​ണൈ​​റ്റ​​ഡി​​നെ 2-0നു ​​നാ​​ണം കെ​​ടു​​ത്തി​​യ​​ത്.

ജ​​യ​​ത്തോ​​ടെ ബേ​​ണ്‍​ലി 30 പോ​​യി​​ന്‍റു​​മാ​​യി 13-ാം സ്ഥാ​​ന​​ത്തേ​​ക്ക് ക​​യ​​റു​​ക​​യും ചെ​​യ്തു. മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡി​​ന്‍റെ ഉ​​ട​​മ​​ക​​ളാ​​യ ഗ്ലാ​സെ​​ർ കു​​ടും​​ബ​​ത്തി​​നെ​​തി​​രേ ക്ല​​ബ് ആ​​രാ​​ധ​​ക​​ർ പ്ര​​തി​​ഷേ​​ധ ഗാ​​ന​​മാ​​ല​​പി​​ച്ച​​തും ശ്ര​​ദ്ധേ​​യ​​മാ​​യി. ടീ​​മി​​ന്‍റെ ര​​ക്ഷ​​യ്ക്കാ​​യി പു​​തി​​യ താ​​ര​​ങ്ങ​​ളെ വാ​​ങ്ങാ​​ൻ മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡ് ഇ​​തു​​വ​​രെ ശ്ര​​മി​​ച്ചി​​രു​​ന്നി​​ല്ല. 1962നു​​ശേ​​ഷം ആ​​ദ്യ​​മാ​​യാ​​ണ് ബേ​​ണ്‍​ലി ഓ​​ൾ​​ഡ് ട്രാ​​ഫോ​​ഡി​​ൽ ജ​​യം സ്വ​​ന്ത​​മാ​​ക്കു​​ന്ന​​ത്. ക്രി​​സ് വൂ​​ഡ് (39), ജ​​യ് റോ​​ഡ്രി​​ഗ​​സ് (56) എ​​ന്നി​​വ​​രാ​​യി​​രു​​ന്നു ബേ​​ണ്‍​ലി​​യു​​ടെ ഗോ​​ൾ നേ​​ട്ട​​ക്കാ​​ർ.


മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ ലെ​​സ്റ്റ​​ർ സി​​റ്റി 4-1ന് ​​വെ​​സ്റ്റ് ഹാം ​​യു​​ണൈ​​റ്റ​​ഡി​​നെ കീ​​ഴ​​ട​​ക്കി. അ​​യോ​​സ് പെ​​രെ​​സ് (81 - പെ​​ന​​ൽ​​റ്റി, 88) ഇ​​ര​​ട്ട ഗോ​​ൾ നേ​​ടി​​യ​​പ്പോ​​ൾ ഹാ​​ർ​​വി ബാ​​ർ​​നെ​​സ് (24), ബാ​​ർ​​ബോ​​സ പെ​​രേ​​രി​​യ (45+5) എ​​ന്നി​​വ​​രും ല​​ക്ഷ്യം​​ക​​ണ്ടു. ടോ​​ട്ട​​നം 2-1ന് ​​നോ​​ർ​​വി​​ച്ച് സി​​റ്റി​​യെ മ​​റി​​ക​​ട​​ന്നു. ഡാ​​ലെ അ​​ലി (38), സ​​ണ്‍ ഹ്യൂ​​ങ് മി​​ൻ (79) എ​​ന്നി​​വ​​രാ​​യി​​രു​​ന്നു ടോ​​ട്ട​​ന​​ത്തി​​ന്‍റെ ഗോ​​ൾ നേ​​ട്ട​​ക്കാ​​ർ.
ലീ​​ഗി​​ൽ 22 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 64 പോ​​യി​​ന്‍റു​​മാ​​യി ലി​​വ​​ർ​​പൂ​​ളാ​​ണ് ഒ​​ന്നാ​​മ​​ത്. മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി (51), ലെ​​സ്റ്റ​​ർ സി​​റ്റി (48), ചെ​​ൽ​​സി (40), മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡ് (34) എ​​ന്നി​​വ​​യാ​​ണ് ആ​​ദ്യ നാ​​ല് സ്ഥാ​​ന​​ങ്ങ​​ളി​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.