യു​​വ​​ന്‍റ​​സ് സെ​​മി​​യി​​ൽ
Thursday, January 23, 2020 11:22 PM IST
ടു​​റി​​ൻ: കോ​​പ്പ ഇ​​റ്റാ​​ലി​​യ ഫു​​ട്ബോ​​ളി​​ൽ യു​​വ​​ന്‍റ​​സ് സെ​​മി​​യി​​ൽ ക​​ട​​ന്നു. ക്വാ​​ർ​​ട്ടി​​ൽ എ​​എ​​സ് റോ​​മ​​യെ 3-1നു ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് യു​​വ​​ന്‍റ​​സ് അ​​വ​​സാ​​ന നാ​​ലി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്. ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ (26), റോ​​ഡ്രി​​ഗോ ബെ​​ന്‍റാ​​ൻ​​ക​​ർ (38), ലി​​യൊ​​നാ​​ർ​​ഡോ ബൊ​​നൂ​​ച്ചി (45+2) എ​​ന്നി​​വ​​രാ​​യി​​രു​​ന്നു യു​​വ​​ന്‍റ​​സി​​ന്‍റെ ഗോ​​ൾ നേ​​ട്ട​​ക്കാ​​ർ. ഗോ​​ളി ബ​​ഫണി​​ന്‍റെ അ​​ബ​​ദ്ധ​​ത്തി​​ൽ പി​​ണ​​ഞ്ഞ സെ​​ൽ​​ഫ് ഗോ​​ളാ​​ണ് റോ​​മ​​യു​​ടെ അ​​ക്കൗ​​ണ്ടി​​ൽ ചേ​​ർ​​ക്ക​​പ്പെ​​ട്ട​​ത്. ലാ​​സി​​യോ​​യെ 1-0നു ​​മ​​റി​​ക​​ട​​ന്ന് നാ​​പ്പോ​​ളി​​യും സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ചി​​ട്ടു​​ണ്ട്. ര​​ണ്ട് ടീ​​മു​​ക​​ളു​​ടെ​​യും ഓ​​രോ താ​​ര​​ങ്ങ​​ൾ ചു​​വ​​പ്പ് കാ​​ർ​​ഡ് ക​​ണ്ട് പു​​റ​​ത്താ​​യ മ​​ത്സ​​ര​​ത്തി​​ൽ ലോ​​റെ​​ൻ​​സോ ഇ​​ൻ​​സി​​ഗ്നെ (ര​​ണ്ട്) ആ​​യി​​രു​​ന്നു നാ​​പ്പോ​​ളി​​യു​​ടെ ജ​​യം കു​​റി​​ച്ച ഗോ​​ൾ നേ​​ടി​​യ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.