ഗ്രീ​​സ്മാ​​നി​​ലൂ​​ടെ ബാ​​ഴ്സ
ഗ്രീ​​സ്മാ​​നി​​ലൂ​​ടെ ബാ​​ഴ്സ
Thursday, January 23, 2020 11:22 PM IST
മാ​​ഡ്രി​​ഡ്: കോ​​പ്പ ഡെ​​ൽ റേ ​​ഫു​​ട്ബോ​​ളി​​ൽ ആ​​ൻ​​ത്വാ​​ൻ ഗ്രീ​​സ്മാ​​ന്‍റെ ര​​ണ്ടാം പ​​കു​​തി​​യി​​ലെ ഇ​​ര​​ട്ട ഗോ​​ളി​​ന്‍റെ ബ​​ല​​ത്തി​​ൽ ബാ​​ഴ്സ​​ലോ​​ണ​​യ്ക്ക് ജ​​യം. മൂ​​ന്നാം ഡി​​വി​​ഷ​​ൻ ക്ല​​ബ്ബാ​​യ ഇ​​ബി​​സ​​യെ 2-1ന് ​​മ​​റി​​ക​​ട​​ന്ന് ബാ​​ഴ്സ പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ ക​​ട​​ന്നു. ഒ​​ന്പ​​താം മി​​നി​​റ്റി​​ൽ പെ​​പ് ക​​ബ​​ല്ലെ​​യു​​ടെ ഗോ​​ളി​​ൽ ഇ​​ബി​​സ മു​​ന്നി​​ലെ​​ത്തി. 72, 90+4 മി​​നി​​റ്റി​​ലാ​​യി​​രു​​ന്നു ഗ്രീ​​സ്മാ​​ന്‍റെ ഗോ​​ളു​​ക​​ൾ. ല​​യ​​ണ​​ൽ മെ​​സി, ജെ​​റാ​​ർ​​ഡ് പി​​ക്വെ, സെ​​ർ​​ജ്യോ ബു​​സ്ക്വെ​​റ്റ്സ് തു​​ട​​ങ്ങി​​യ​​വ​​ർ​​ക്ക് വി​​ശ്ര​​മം ന​​ല്കി​​യാ​​യി​​രു​​ന്നു ക്വി​​ക്കെ ടീ​​മി​​നെ ഇ​​റ​​ക്കി​​യ​​ത്. മൂ​​ന്നാം ഡി​​വി​​ഷ​​ൻ ക്ല​​ബ്ബാ​​യ യൂ​​ണി​​യ​​നി​​സ്റ്റാ​​സി​​നെ 3-1നു ​​കീ​​ഴ​​ട​​ക്കി റ​​യ​​ൽ മാ​​ഡ്രി​​ഡും പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ച്ചു. ഗാ​​രെ​​ത് ബെ​​യ്ൽ (18), ഹ്വാ​​ൻ ഗൊ​​ണ്‍​ഗോ​​റ (62 സെ​​ൽ​​ഫ്), ബ്രാ​​ഹിം ഡി​​യാ​​സ് (90+2) എ​​ന്നി​​വ​​രാ​​ണ് റ​​യ​​ലി​​ന്‍റെ അ​​ക്കൗ​​ണ്ടി​​ൽ ഗോ​​ൾ നി​​ക്ഷേ​​പി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.