ശ്രീ​​ല​​ങ്ക​​യ്ക്ക് ജ​​യം
ശ്രീ​​ല​​ങ്ക​​യ്ക്ക് ജ​​യം
Thursday, January 23, 2020 11:22 PM IST
ഹ​​രാ​​രെ: ര​​ണ്ട് വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷം ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ലേ​​ക്കു​​ള്ള സിം​​ബാ​​ബ്‌വെ​​യു​​ടെ മ​​ട​​ങ്ങി​​വ​​ര​​വി​​ന് തോ​​ൽ​​വി​​യു​​ടെ കയ്പു​​നീ​​ർ. ശ്രീ​​ല​​ങ്ക​​യ്ക്കെ​​തി​​രാ​​യ ആ​​ദ്യ ടെ​​സ്റ്റി​​ൽ സിം​​ബാ​​ബ്‌വെ 10 ​​വി​​ക്ക​​റ്റി​​നു പ​​രാ​​ജ​​യ​​പ്പെ​​ട്ടു. ഇ​​തോ​​ടെ ര​​ണ്ട് മ​​ത്സ​​ര പ​​ന്പ​​ര​​യി​​ൽ ശ്രീ​​ല​​ങ്ക 1-0നു ​​മു​​ന്നി​​ലെ​​ത്തി. സ്കോ​​ർ: സിം​​ബാ​​ബ് വെ 358, 170. ​​ശ്രീ​​ല​​ങ്ക ഒ​​ന്പ​​തി​​ന് 515 ഡി​​ക്ല​​യേ​​ർ​​ഡ്, വി​​ക്ക​​റ്റ് ന​​ഷ്ട​​പ്പെ​​ടാ​​തെ 14.


ല​​ങ്ക​​യു​​ടെ ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ ഇ​​ര​​ട്ട സെ​​ഞ്ചു​​റി നേ​​ടി പു​​റ​​ത്താ​​കാ​​തെ​​നി​​ന്ന എ​​യ്ഞ്ച​​ലോ മാ​​ത്യൂ​​സ് ആ​​ണ് മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ച്. 468 പ​​ന്ത് നേ​​രി​​ട്ട മാ​​ത്യൂ​​സ് 200 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ​​നി​​ന്നു. ക​​ഴി​​ഞ്ഞ അ​​ഞ്ച് വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ൽ ല​​ങ്ക​​യ്ക്കാ​​യി ഇ​​ര​​ട്ട സെ​​ഞ്ചു​​റി നേ​​ടു​​ന്ന ആ​​ദ്യ താ​​ര​​മാ​​ണ് മാ​​ത്യൂ​​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.