ഇം​​ഗ്ലീ​​ഷ് ഇ​​ന്നിം​​ഗ്സ് ജ​​യം
ഇം​​ഗ്ലീ​​ഷ് ഇ​​ന്നിം​​ഗ്സ് ജ​​യം
Monday, January 20, 2020 11:50 PM IST
പോ​​ർ​​ട്ട് എ​​ലി​​സ​​ബ​​ത്ത്: മൂ​​ന്നാം ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ ആ​​തി​​ഥേ​​യ​​രാ​​യ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യെ ഇം​​ഗ്ല​​ണ്ട് ഇ​​ന്നിം​​ഗ്സി​​നും 53 റ​​ണ്‍​സി​​നും കീ​​ഴ​​ട​​ക്കി. ഇ​​തോ​​ടെ നാ​​ല് ടെ​​സ്റ്റ് മ​​ത്സ​​ര പ​​ര​​ന്പ​​ര​​യി​​ൽ ഇം​​ഗ്ല​ണ്ട് 2-1നു ​​മു​​ന്നി​​ലെ​​ത്തി. നാ​​ലാം ടെ​​സ്റ്റ് 24ന് ​​ആ​​രം​​ഭി​​ക്കും. സ്കോ​​ർ: ഇം​​ഗ്ല​​ണ്ട് ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് ഒ​​ന്പ​​തി​​ന് 499 ഡി​​ക്ല​​യേ​​ർ​​ഡ്. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക 209, 237.

ഇം​ഗ്ല​ണ്ടി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ 135 റ​​ണ്‍​സ് എ​​ടു​​ത്ത് പു​​റ​​ത്താ​​കാ​​തെ​​നി​​ന്ന ആ​​റാം ന​​ന്പ​​ർ ബാ​​റ്റ്സ്മാ​​നാ​​യ ഒ​​ല്ലി പോ​​പ് ആ​​ണ് മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ച്. ഇം​ഗ്ലീ​​ഷ് സ്പി​​ൻ ആ​​ക്ര​​മ​​ണ​​ത്തി​​നു മു​​ന്നി​​ലാ​​ണ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ക​​ട​​പു​​ഴ​​കി​​യ​​ത്.

ആ​​ദ്യ ഇ​​ന്നിം​​ഗ്സി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക 209നു ​​പു​​റ​​ത്താ​​യ​​പ്പോ​​ൾ യു​​വ സ്പി​​ന്ന​​ർ ഡോം ​​ബീ​​സ് അ​​ഞ്ച് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യി​​രു​​ന്നു. ഫോ​​ളോ ഓ​​ണ്‍ വ​​ഴ​​ങ്ങി​​യ ആ​​തി​​ഥേ​​യ​​രു​​ടെ ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ ജോ ​​റൂ​​ട്ട് നാ​​ല് വി​​ക്ക​​റ്റ് സ്വ​​ന്ത​​മാ​​ക്കി. ആ​​റ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 102 എ​​ന്ന നി​​ല​​യി​​ലാ​​യി​​രു​​ന്നു ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക അ​​വ​സാന ദി​​വ​​സ​​മാ​​യ ഇ​​ന്ന​​ലെ ഫോ​​ളോ ഓ​​ണി​​നാ​​യി ക്രീ​​സി​​ലെ​​ത്തി​​യ​​ത്.

റി​​ക്കാ​​ർ​​ഡ് മ​​ഹാ​​രാ​​ജ...!


ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക മൂ​​ന്നാം ടെ​​സ്റ്റി​​ൽ ഇം​ഗ്ല​ണ്ടി​​നോ​​ട് ഇ​​ന്നിം​​ഗ്സ് തോ​​ൽ​​വി വ​​ഴ​​ങ്ങി​​യെ​​ങ്കി​​ലും സ്പി​​ന്ന​​ർ കേ​​ശ​​വ് മ​​ഹാ​​രാ​​ജ് റി​​ക്കാ​​ർ​​ഡ് ബു​​ക്കി​​ൽ ഇ​​ടം​​പി​​ടി​​ച്ചു. ബൗ​​ളിം​​ഗി​​ല​​ല്ല, ബാ​​റ്റിം​​ഗി​​ലാ​​ണ് കേ​​ശ​​വ് മ​​ഹാ​​രാ​​ജ് ആ​​യ​​ത്. ജോ ​​റൂ​​ട്ടി​​ന്‍റെ 29-ാം ഓ​​വ​​റി​​ൽ മ​​ഹാ​​രാ​​ജ് അ​​ടി​​ച്ചു​​കൂ​​ട്ടി​​യ​​ത് മൂ​​ന്ന് ഫോ​​റും ര​​ണ്ട് സി​​ക്സും ഉ​​ൾ​​പ്പെ​​ടെ 28 റ​​ണ്‍​സ്. അ​​വ​​സാ​​ന പ​​ന്തി​​ൽ ബൈ ​​ആ​​യി നാ​​ല് റ​​ണ്‍​സും ല​​ഭി​​ച്ചി​​രു​​ന്നു. ഇ​​തോ​​ടെ ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ ഒ​​രു ഓ​​വ​​റി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ റ​​ണ്‍​സെ​​ന്ന റി​​ക്കാ​​ർ​​ഡി​​ന് ഒ​​പ്പ​​മെ​​ത്തി മ​​ഹാ​​രാ​​ജ്. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ ഇ​​ന്നിം​​ഗ്സി​​ന്‍റെ 82-ാം ഓ​​വ​​റി​​ലാ​​യി​​രു​​ന്നു മ​​ഹാ​​രാ​​ജി​​ന്‍റെ വെ​​ടി​​ക്കെ​​ട്ട് ബാ​​റ്റിം​​ഗ്. അ​​തോ​​ടെ റൂ​​ട്ട് ബൗ​​ളിം​​ഗ് അ​​വ​​സാ​​നി​​പ്പി​​ച്ചു. 28-13-59-4 എ​​ന്ന​​താ​​യി​​രു​​ന്നു ആ ​​ഓ​​വ​​റി​​നു മു​​ന്പ് റൂ​​ട്ടി​​ന്‍റെ ബൗ​​ളിം​​ഗ് ക​​ണ​​ക്ക്.

അ​​വ​​സാ​​ന വി​​ക്ക​​റ്റി​​ൽ ഡെ​​യ്ൻ പാ​​റ്റേ​​ഴ്സ​​ണൊ​​പ്പം 99 റ​​ണ്‍​സി​​ന്‍റെ കൂ​​ട്ടു​​കെ​​ട്ടും മ​​ഹാ​​രാ​​ജ് സ്ഥാ​​പി​​ച്ചു. 106 പ​​ന്തി​​ൽ 71 റ​​ണ്‍​സ​​ടി​​ച്ച മ​​ഹാ​​രാ​​ജ് ആ​​ണ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ലെ ടോ​​പ് സ്കോ​​റ​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.