കേ​​ര​​ള​​ത്തി​​നു നാണക്കേട്
Monday, January 20, 2020 11:50 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ര​​ഞ്ജി​​ട്രോ​​ഫി ക്രി​​ക്ക​​റ്റി​​ൽ കേ​​ര​​ളം രാ​​ജ​​സ്ഥാ​​നോ​​ട് ഇ​​ന്നിം​​ഗ്സി​​നും 96 റ​​ണ്ണി​​നും പ​​രാ​​ജ​​യ​​പ്പെ​​ട്ടു. ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ 90ന് ​​പു​​റ​​ത്താ​​യ കേ​​ര​​ള​​ത്തി​​ന്‍റെ ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ 82ൽ ​​അ​​വ​​സാ​​നി​​ച്ചു.

ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ ഒ​​ൻ​​പ​​ത് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 268 എ​​ന്ന സ്കോ​​റി​​ൽ രാ​​ജ​​സ്ഥാ​​ൻ ഡി​​ക്ല​​യ​​ർ ചെ​​യ്​​തി​​രു​​ന്നു. മ​​ത്സ​​ര​​ത്തി​​ലാ​​കെ 11 വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ രാ​​ജ​​സ്ഥാ​​ന്‍റെ എ​​സ്.​​കെ. ശ​​ർ​​മ​​യാ​​ണ് മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ച്. ര​​ണ്ടാം ദി​​ന​​മാ​​യ ഇ​​ന്ന​​ലെ നാ​​ലി​​ന് 173 എ​​ന്ന നി​​ല​​യി​​ൽ ബാ​​റ്റിം​​ഗി​​ന് ഇ​​റ​​ങ്ങി​​യ രാ​​ജ​​സ്ഥാ​​ൻ മി​​ക​​ച്ച സ്കോ​​ർ നേ​​ടി. ഓ​​പ്പ​​ണ​​ർ വൈ.​​ബി. കോ​​ത്താ​​രി 92 റ​​ണ്‍സ് നേ​​ടി. കേ​​ര​​ള​​ത്തി​​നാ​​യി ജ​​ല​​ജ് സ​​ക്സേ​​ന ഏ​​ഴ് വി​​ക്ക​​റ്റെ​​ടു​​ത്തു. 178 റ​​ണ്‍സ് ലീ​​ഡ് വ​​ഴ​​ങ്ങി ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​നി​​റ​​ങ്ങി​​യ കേ​​ര​​ളം 31.2 ഓ​​വ​​റി​​ൽ ഓ​​ൾ ഒൗ​​ട്ടാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.