റൊ​​ണാ​​ൾ​​ഡോ​​യ്ക്ക് ഡ​​ബി​​ൾ
Monday, January 20, 2020 11:50 PM IST
ടു​​റി​​ൻ: ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യു​​ടെ ഇ​​ര​​ട്ട​​ഗോ​​ളി​​ൽ ഇ​​റ്റാ​​ലി​​യ​​ൻ സീ​​രി എ ​​ഫു​​ട്ബോ​​ളി​​ൽ യു​​വ​​ന്‍റ​​സ് 2-1ന് ​​പാ​​ർ​​മ​​യെ തോ​​ൽ​​പ്പി​​ച്ചു. ജ​​യ​​ത്തോ​​ടെ യു​​വ​​ന്‍റ​​സ് ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​രാ​​യ ഇ​​ന്‍റ​​ർ​​ മി​​ലാ​​നു​​മാ​​യു​​ള്ള പോ​​യി​​ന്‍റ് വ്യ​​ത്യാ​​സം നാ​​ലാ​​ക്കി മാ​​റ്റി. ആ​​ദ്യ പ​​കു​​തി​​യി​​ൽ​​ത​​ന്നെ റൊ​​ണാ​​ൾ​​ഡോ യു​​വ​​ന്‍റ​​സി​​നെ മു​​ന്നി​​ലെ​​ത്തി​​ച്ചു.

ര​​ണ്ടാം പ​​കു​​തി​​യി​​ൽ ആ​​ന്ദ്രെ​​സ് കോ​​ർ​​ണേ​​ലി​​യൂ​​സ് (55-ാം മി​​നി​​റ്റ്) ഹെ​​ഡ​​റി​​ലൂ​​ടെ തി​​രി​​ച്ച​​ടി​​ച്ചു. മൂ​​ന്നു മി​​നി​​റ്റി​​നു​​ശേ​​ഷം റൊ​​ണാ​​ൾ​​ഡോ യു​​വ​​ന്‍റ​​സി​​ന്‍റെ ലീ​​ഡ് തി​​രി​​ച്ചു​​പി​​ടി​​ച്ചു. ഈ ​​സീ​​സ​​ണി​​ലെ പോ​​ർ​​ച്ചു​​ഗീ​​സ് താ​​ര​​ത്തി​​ന്‍റെ 16-ാമ​​ത്തെ ലീ​​ഗ് ഗോ​​ളാ​​യി​​രു​​ന്നു. ക​​ഴി​​ഞ്ഞ ഏ​​ഴു ക​​ളി​​യി​​ൽ താ​​രം 11 ഗോ​​ൾ നേ​​ടി. 20 ക​​ളി​​യി​​ൽ യു​​വ​​ന്‍റ​​സി​​ന് 51 പോ​​യി​​ന്‍റും ഇ​​ന്‍റ​​ർ മി​​ലാ​​ന് 47 പോ​​യി​​ന്‍റു​​മാ​​ണ്.


ലീ​​സു​​മാ​​യി 1-1ന്‍റെ സ​​മ​​നി​​ല പാ​​ലി​​ച്ച് ഇ​​ന്‍റ​​ർ മി​​ലാ​​ന്‍റെ കി​​രീ​​ട​​മോ​​ഹ​​ങ്ങ​​ൾ​​ക്ക് തി​​രി​​ച്ച​​ടി​​യേ​​റ്റു. 71-ാം മി​​നി​​റ്റി​​ൽ അ​​ല​​സാ​​ൻ​​ഡ്രോ ബാ​​സ്റ്റോ​​ണി ഇ​​ന്‍റ​​റി​​നെ മു​​ന്നി​​ലെ​​ത്തി​​ച്ചു. എ​​ന്നാ​​ൽ 77-ാം മി​​നി​​റ്റി​​ൽ മാ​​ർ​​കോ മാ​​ൻ​​കോ​​സു ലീ​​സി​​നു സ​​മ​​നി​​ല ന​​ല്കി. എ​​സി മി​​ലാ​​ൻ 3-2ന് ​​ഉ​​ഡി​​നീ​​സി​​നെ തോ​​ൽപ്പി​​ച്ചു. ആ​​ന്‍റെ റെ​​ബി​​ച്ചി​​ന്‍റെ ഇ​​ര​​ട്ട ഗോ​​ൾ നേ​​ടി. ഉ​​ഡി​​നീ​​സാ​​യി​​രു​​ന്നു ആ​​ദ്യം മു​​ന്നി​​ലെ​​ത്തി​​യ​​ത്. എ​​ട്ടാം സ്ഥാ​​ന​​ത്താ​​ണ് മി​​ലാ​​ൻ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.