ഗോ​​കു​​ല​​ത്തി​​നു തോ​​ൽ​​വി
Monday, January 20, 2020 11:50 PM IST
ലു​​ഥി​​യാ​​ന: ഐ ​​ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ഗോ​​കു​​ലം കേ​​ര​​ള എ​​ഫ്സി​​ക്കു മൂ​​ന്നാം തോ​​ൽ​​വി. എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ മു​​ൻ ചാ​​ന്പ്യ​ന്മാ​രാ​​യ മി​​ന​​ർ​​വ പ​​ഞ്ചാ​​ബി​​നോ​​ട് ഇ​​ന്ന​​ലെ ഗോ​​കു​​ലം പ​​രാ​​ജ​​യ​​പ്പെ​​ട്ടു. ഒ​​ന്നി​​നെ​​തി​​രേ മൂ​​ന്ന് ഗോ​​ളു​​ക​​ൾ​​ക്കാ​​യി​​രു​​ന്നു മി​​ന​​ർ​​വ​​യു​​ടെ ജ​​യം. ദി​​പാ​​ൻ​​ഡ ഡി​​ക്ക (64, 90+1) ഇ​​ര​​ട്ട ഗോ​​ൾ നേ​​ടി​​യ​​പ്പോ​​ൾ ബ​​ർ​​ബോ​​സ ഡ ​​സി​​ൽ​​വ ജൂ​​ണി​​യ​​ർ (45+1) ഒ​​രു ഗോ​​ൾ സ്വ​​ന്ത​​മാ​​ക്കി. 52-ാം മി​​നി​​റ്റി​​ൽ ഹെ​​ൻ‌​റി ​കി​​സേ​​ക്ക​​യു​​ടെ വ​​ക​​യാ​​യി​​രു​​ന്നു ഗോ​​കു​​ല​​ത്തി​​ന്‍റെ ഏ​​ക ഗോ​​ൾ.


ലീ​​ഗി​​ൽ ഒ​​ന്പ​​ത് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 14 പോ​​യി​​ന്‍റു​​മാ​​യി മി​​ന​​ർ​​വ ര​​ണ്ടാം സ്ഥാ​​ന​​ത്ത് എ​​ത്തി. എ​​ട്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 17 പോ​​യി​​ന്‍റു​​ള്ള മോ​​ഹ​​ൻ ബ​​ഗാ​​നാ​​ണ് ഒ​​ന്നാ​​മ​​ത്. ഏ​​ഴ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 10 പോ​​യി​​ന്‍റു​​മാ​​യി ഗോ​​കു​​ലം അ​​ഞ്ചാ​​മ​​താ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.