ഇ​​ന്ത്യ​​ക്കു ജ​​യ​​ത്തു​​ട​​ക്കം
Sunday, January 19, 2020 11:33 PM IST
ജൊ​​ഹ​​ന്നാ​​സ്ബ​​ർ​​ഗ്: ഐ​​സി​​സി അ​​ണ്ട​​ർ 19 ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ൽ ഇ​​ന്ത്യ​​ക്ക് വി​​ജ​​യ​​ത്തു​​ട​​ക്കം. ഗ്രൂ​​പ്പ് എ​​യി​​ലെ ത​​ങ്ങ​​ളു​​ടെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ 90 റ​​ണ്‍​സി​​ന് ശ്രീ​​ല​​ങ്ക​​യെ കീ​​ഴ​​ട​​ക്കി. ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത ഇ​​ന്ത്യ 50 ഓ​​വ​​റി​​ൽ നാ​​ല് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 297 റ​​ണ്‍​സ് നേ​​ടി. ശ്രീ​​ല​​ങ്ക 45.2 ഓ​​വ​​റി​​ൽ 207നു ​​പു​​റ​​ത്താ​​യി.

മൂ​​ന്ന് ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ അ​​ർ​​ധ​​സെ​​ഞ്ചു​​റി സ്വ​​ന്ത​​മാ​​ക്കി. ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ബാ​​റ്റിം​​ഗി​​ന​​യ​​യ്ക്ക​​പ്പെ​​ട്ട ഇ​​ന്ത്യ​​ക്കുവേ​​ണ്ടി ഓ​​പ്പ​​ണ​​ർ​​മാ​​ർ റ​​ണ്‍​സ് കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. 59 റ​​ണ്‍​സെ​​ടു​​ത്ത യാ​​ശ്വ​​സി ജ​​യ്സ്വാ​​ൾ (59), നാ​​യ​​ക​​ൻ പ്രി​​യ​​ൻ ഗ​​ർ​​ഗ് (56), വി​​ക്ക​​റ്റ് കീ​​പ്പ​​ർ ബാ​​റ്റ്സ്മാ​​ൻ ധ്രു​​വ് ജോ​​റ​​ൽ (52 നോ​​ട്ടൗ​​ട്ട്) എ​​ന്നി​​വ​​രാ​​ണ് അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി​​യ​​ത്. സി​​ദ്ധേ​​ഷ് വീ​​ർ 44 റ​​ണ്‍​സ് എ​​ടു​​ത്ത് പു​​റ​​ത്താ​​കാ​​തെ നി​​ന്നു. 50 റ​​ണ്‍​സ് നേ​​ടി​​യ നി​​പു​​ൻ പെ​​രേ​​ര​​യും 49 റ​​ണ്‍​സ് എ​​ടു​​ത്ത ര​​വി​​ന്ദു ര​​സാ​​ന്ത​​യു​​മാ​​ണ് ല​​ങ്ക​​ൻ ഇ​​ന്നിം​​ഗ്സി​​ൽ ചെ​​റു​​ത്തു​​നി​​ന്ന​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.