ച​​രി​​ത്ര​​ത്തി​​ലെ അ​​മ്മ​​മാ​​ർ
ച​​രി​​ത്ര​​ത്തി​​ലെ അ​​മ്മ​​മാ​​ർ
Sunday, January 19, 2020 12:09 AM IST
ടെ​​ന്നീ​​സ് ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ തി​​രി​​ച്ചു​​വ​​ര​​വാ​​യി​​രു​​ന്നു ബെ​​ൽ​​ജി​​യ​​ത്തി​​ന്‍റെ കിം ​​ക്ലൈ​​സ്റ്റേ​​ഴ്സ് 2009ൽ ​​ന​​ട​​ത്തി​​യ​​ത്. 2008ൽ ​​അ​​മ്മ​​യാ​​യ ക്ലൈ​​സ്റ്റേ​​ഴ്സ് 2009 യു​​എ​​സ് ഓ​​പ്പ​​ണി​​ൽ കി​​രീ​​ട​​ത്തോ​​ടെ​​യാ​​ണ് ത​​ന്‍റെ തി​​രി​​ച്ചു​​വ​​ര​​വ് ആ​​ഘോ​​ഷി​​ച്ച​​ത്. 2010ൽ ​​യു​​എ​​സ് ഓ​​പ്പ​​ണ്‍ വീ​​ണ്ടും ജ​​യി​​ക്കു​​ക​​യും 2011ൽ ​​ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ കൂ​​ടി നേ​​ടു​​ക​​യും ചെ​​യ്തു. അ​​തോ​​ടെ ഡ​​ബ്ല്യു​​ടി​​എ ച​​രി​​ത്ര​​ത്തി​​ൽ ഒ​​ന്നാം റാ​​ങ്കി​​ലെ​​ത്തു​​ന്ന ആ​​ദ്യ അ​​മ്മ ആ​​യി ക്ലൈ​​സ്റ്റേ​​ഴ്സ്.

2017ൽ ​​മ​​റ്റൊ​​രു അ​​ദ്ഭു​​ത​​ത്തി​​നും ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ സാ​​ക്ഷ്യം​​വ​​ഹി​​ച്ചു. അ​​ന്ന് ജേ​​താ​​വാ​​യ സെ​​റീ​​ന വി​​ല്യം​​സ് കി​​രീ​​ട​​ത്തി​​ൽ മു​​ത്ത​​മി​​ടു​​ന്പോ​​ൾ മൂ​​ന്ന് മാ​​സം ഗ​​ർ​​ഭി​​ണി​​യാ​​യി​​രു​​ന്നു. 12 മാ​​സ​​ത്തി​​നു​​ശേ​​ഷം കോ​​ർ​​ട്ടി​​ലേ​​ക്ക് തി​​രി​​ച്ചെ​​ത്തി​​യ സെറീന വിം​​ബി​​ൾ​​ഡ​​ണ്‍, യു​​എ​​സ് ഓ​​പ്പ​​ണ്‍ ഫൈ​​ന​​ലു​​ക​​ളി​​ൽ എ​​ത്തി. അ​​തോ​​ടെ ഗ്രാ​​ൻ​​സ്‌​ലാം ഫൈ​​ന​​ലി​​ൽ ക​​ളി​​ക്കു​​ന്ന ഏ​​റ്റ​​വും പ്രാ​​യ​​മു​​ള്ള താ​​ര​​മെ​​ന്ന റി​​ക്കാ​​ർ​​ഡ് സെ​​റീ​​ന സ്വ​​ന്ത​​മാ​​ക്കി.


ഇ​​ന്ത്യ​​യു​​ടെ ബോ​​ക്സിം​​ഗ് താ​​ര​​ങ്ങ​​ളാ​​യ മേ​​രി കോം, ​​സ​​രി​​ത ദേ​​വി, അ​​മേ​​രി​​ക്ക​​യു​​ടെ ഫു​​ട്ബോ​​ൾ താ​​രം ക്രി​​സ്റ്റി പി​​യേ​​ഴ്സ് രാം​​ഫോ​​ണ്‍, അ​​മേ​​രി​​ക്ക​​ൻ ഹ​​ർ​​ഡി​​ൽ​​സ് താ​​രം നി​​യ അ​​ലി, ജ​​മൈ​​ക്ക​​ൻ സ്പ്രി​​ന്‍റ​​ർ ഷെ​​ല്ലി ആ​​ൻ ഫ്രേ​​സ​​ർ തു​​ട​​ങ്ങി​​യ​​വ​​രെ​​ല്ലാം അ​​മ്മ​​യാ​​യ​​ശേ​​ഷം തി​​രി​​ച്ചെ​​ത്തി കാ​​യി​​ക ലോ​​ക​​ത്ത് മി​​ന്നും നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യ​​വ​​രാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.