പ്ര​​ജ്നേ​​ഷ് ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണി​​ന്
Sunday, January 19, 2020 12:08 AM IST
മെ​​ൽ​​ബ​​ണ്‍: ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ ഗ്രാ​​ൻ​​സ്‌​ലാം ടെ​​ന്നീ​​സി​​ന്‍റെ യോ​​ഗ്യ​​താ റൗ​​ണ്ടി​​ൽ തോ​​റ്റി​​ട്ടും ഇ​​ന്ത്യ​​യു​​ടെ പ്ര​​ജ്നേ​​ഷ് ഗു​​ണേ​​ശ്വ​​ര​​ന് യോ​​ഗ്യ​​ത ല​ഭി​ച്ചു. ലാ​​ത്വി​​യ​​യു​​ടെ ഏ​​ണ​​സ്റ്റ​​സ് ഗു​​ൽ​​ബി​​സി​​നോ​​ടാ​​ണ് 7-6, 6-2ന് ​​ഗു​​ണേ​​ശ്വ​​ര​​ൻ യോ​​ഗ്യ​​ത റൗ​​ണ്ടി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത്. സീ​​സ​​ണി​​ലെ ആ​​ദ്യ ഗ്രാ​​ൻ​​സ്‌​ലാ​​മി​​നു യോ​​ഗ്യ​​ത നേ​​ടി​​യ ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ അ​​ലെ​​ക്സ് ഡി ​​മി​​നൗ​​ർ, പോ​​ള​​ണ്ടി​​ന്‍റെ കാ​​മി​​ൽ മാ​​യ​​ച​​ർ​​സ​​ക് എ​​ന്നി​​വ​​ർ പ​​രി​​ക്ക് കാ​​ര​​ണം പി​​ൻ​​മാ​​റി. ഇ​​തി​​ന് പു​​റ​​മെ ചി​​ലി​​യു​​ടെ നി​​ക്കോ​​ള​​സ് ജാ​​രി ഫി​​ല്ലോ​​ലി​​ന് സ​​സ്പെ​​ൻ​​ഷ​​നും ല​​ഭി​​ച്ചു. ഇ​​തോ​​ടെ​​യാ​​ണ് പ്ര​​ജ്നേ​​ഷി​​ന് ന​​റു​​ക്കു വീ​​ണ​​ത്. ആ​​ദ്യ റൗ​​ണ്ടി​​ൽ ജ​​പ്പാ​​ന്‍റെ ടാ​​റ്റ്സു​​മ ഇ​​റ്റോ​​യാ​​ണ് ഇ​​ന്ത്യ​​ൻ താ​​ര​​ത്തി​​ന്‍റെ എ​​തി​​രാ​​ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.