വ​ടം​വ​ലി​: കേ​ര​ളം ചാ​മ്പ്യ​ന്മാർ
വ​ടം​വ​ലി​: കേ​ര​ളം ചാ​മ്പ്യ​ന്മാർ
Sunday, January 19, 2020 12:08 AM IST
കാ​​​ഞ്ഞ​​​ങ്ങാ​​​ട്: മ​​​ഹാ​​​രാ​​​ഷ്‌​​ട്ര​​യി​​​ലെ ന​​​ന്ദേ​​​ദി​​​ൽ ന​​​ട​​​ന്ന ദേ​​​ശീ​​​യ സീ​​​നി​​​യ​​​ർ വ​​​ടം​​​വ​​​ലി ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ കേ​​​ര​​​ളം ഓ​​​വ​​​റോ​​​ൾ ചാ​​​മ്പ്യ​​​ന്മാ​​​രാ​​​യി.

ആ​​​കെ​​​യു​​​ള്ള അ​​​ഞ്ചു വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ര​​​ണ്ട് സ്വ​​​ർ​​​ണ​​​വും ര​​​ണ്ട് വെ​​​ള്ളി​​​യും ഒ​​​രു വെ​​​ങ്ക​​​ല​​​വു​​​മാ​​​ണ് കേ​​​ര​​​ളം നേ​​​ടി​​​യ​​​ത്. 640 കി​​​ലോ പു​​​രു​​​ഷ​​​ന്മാ​​​രു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ നി​​​ല​​​വി​​​ലു​​​ള്ള ചാ​​​മ്പ്യ​​​ന്മാ​​​രാ​​​യി​​​രു​​​ന്ന പ​​​ഞ്ചാ​​​ബി​​​നെ തോ​​​ൽ​​​പ്പി​​​ച്ച് ച​​​രി​​​ത്ര​​​ത്തി​​​ലാ​​​ദ്യ​​​മാ​​​യാ​​​ണ് കേ​​​ര​​​ളം കി​​​രീ​​​ടം നേ​​​ടി​​​യ​​​ത്. 560 കി​​​ലോ മി​​​ക്സ​​​ഡ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ ര​​​ണ്ടാം സ്ഥാ​​​ന​​​വും 600 കി​​​ലോ സീ​​​നി​​​യ​​​ർ പു​​​രു​​​ഷ​​​ന്മാ​​​രു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ മൂ​​​ന്നാം സ്ഥാ​​​ന​​​വും കേ​​​ര​​​ള​​​ത്തി​​​ന് ല​​​ഭി​​​ച്ചു. സ​​​ബ് ജൂ​​​ണി​​​യ​​​ർ പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഒ​​​ന്നാം സ്ഥാ​​​ന​​​വും ആ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ര​​​ണ്ടാം സ്ഥാ​​​ന​​​വും നേ​​​ടി. ബാ​​​ബു കോ​​​ട്ട​​​പ്പാ​​​റ (കാ​​​സ​​​ർ​​​ഗോ​​​ഡ്), ആ​​​ദ​​​ർ​​​ശ് മാ​​​ത്യു (ക​​​ണ്ണൂ​​​ർ), ടെ​​​ലി​​​ൻ ത​​​മ്പി (പാ​​​ല​​​ക്കാ​​​ട്) എ​​​ന്നി​​​വ​​​രാ​​​യി​​​രു​​​ന്നു കേ​​​ര​​​ള ടീ​​​മി​​​ന്‍റെ പ​​​രി​​​ശീ​​​ല​​​ക​​​ർ. പി.​​​എം. അ​​​ബൂ​​​ബ​​​ക്ക​​​ർ, പ്ര​​​വീ​​​ൺ മാ​​​ത്യു ക​​​രി​​​വേ​​​ട​​​കം, എം.​​​വി. സ​​​ജി​​​ത്ത് കു​​​മാ​​​ർ എ​​​രി​​​പു​​​രം, ടി. ​​​സു​​​ജി​​​ത എ​​​ന്നി​​​വ​​​ർ മാ​​​നേ​​​ജ​​​ർ​​​മാ​​​രാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.