സൂ​​പ്പ​​ർ സാ​​നി​​യ
Friday, January 17, 2020 11:57 PM IST
ഹോ​​ബ​​ർ​​ട്ട്: ര​​ണ്ട് വ​​ർ​​ഷ​​ത്തെ ഇ​​ട​​വേ​​ള​​യ്ക്കു​​ശേ​​ഷം ടെ​​ന്നീ​​സ് കോ​​ർ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങി​​യെ​​ത്തി​​യ ഇ​​ന്ത്യ​​യു​​ടെ സ്വ​​ന്തം സാ​​നി​​യ മി​​ർ​​സ ത​​രം​​ഗം സൃ​​ഷ്ടി​​ച്ച് മു​​ന്നേ​​റു​​ന്നു.

അ​​മ്മ​​യാ​​യ​​ശേ​​ഷം തി​​രി​​ച്ചെ​​ത്തി​​യ സാ​​നി​​യ, ഹോ​​ബ​​ർ​​ട്ട് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ വ​​നി​​താ ഡ​​ബി​​ൾ​​സ് ഫൈ​​ന​​ലി​​ലെ​​ത്തി. സാ​​നി​​യ - യു​​ക്രെ​​യ്നി​​ന്‍റെ നാ​​ദി​​യ കി​​ചെ​​നോ​​ക്ക് സ​​ഖ്യം സെ​​മി പോ​​രാ​​ട്ട​​ത്തി​​ൽ സ്ലോ​​വേ​​നി​​യ​​യു​​ടെ ത​​മ​​ര സി​​ഡാ​​ൻ​​സെ​​ക് - ചെ​​ക് റി​​പ്പ​​ബ്ലി​​ക്കി​​ന്‍റെ മാ​​രി ബൗ​​സ്കോ​​വ കൂ​​ട്ടു​​കെ​​ട്ടി​​നെ കീ​​ഴ​​ട​​ക്കി. 7-6 (7-3), 6-2ന​​യി​​രു​​ന്നു ഇ​​ന്തോ-​​യു​​ക്രെ​​യ്ൻ സ​​ഖ്യം വെ​​ന്നി​​ക്കൊ​​ടി പാ​​റി​​ച്ച​​ത്. ക്വാ​​ർ​​ട്ട​​റി​​ൽ അ​​മേ​​രി​​ക്ക​​യു​​ടെ ക്രി​​സ​​റ്റീ​​ന മ​​ക്ഹാ​​ലെ - വ​​നി​​യ കിം ​​കൂ​​ട്ടു​​കെ​​ട്ടി​​നെ കീ​​ഴ​​ട​​ക്കി​​യാ​​ണ് സാ​​നി​​യ സ​​ഖ്യം സെ​​മി​​യി​​ലെ​​ത്തി​​യ​​ത്.


ഫൈ​​ന​​ലി​​ൽ ചൈ​​ന​​യു​​ടെ സാ​​ങ് ഷ്വാ​​യ് - പെം​​ഗ് ഷ്വാ​​യ് കൂ​​ട്ടു​​കെ​​ട്ടാ​​ണ് സാ​​നി​​യ - കി​​ചെ​​നോ​​ക്ക് സ​​ഖ്യ​​ത്തി​​ന്‍റെ എ​​തി​​രാ​​ളി. ഇ​​ന്ത്യ​​ൻ സ​​മ​​യം ഇ​​ന്ന് രാ​​വി​​ലെ 8.45നാ​​ണ് ഫൈ​​ന​​ൽ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.