പാ​​റി​​പ്പ​​റ​​ന്നെത്തിയ പ​​ട്ടം...
പാ​​റി​​പ്പ​​റ​​ന്നെത്തിയ പ​​ട്ടം...
Thursday, January 16, 2020 12:27 AM IST
മും​​ബൈ: ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രാ​​യ മൂ​​ന്ന് മ​​ത്സ​​ര ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് പ​​ര​​ന്പ​​ര​​യി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ 10 വി​​ക്ക​​റ്റി​​നു പ​​രാ​​ജ​​യ​​പ്പെ​​ട്ടെ​​ങ്കി​​ലും മ​​ത്സ​​ര​​ത്തി​​നി​​ടെ പാ​​റി​​പ്പ​​റ​​ന്നെ​​ത്തി​​യ പ​​ട്ടം കാ​​ണി​​ക​​ൾ​​ക്കും ക​​ളി​​ക്കാ​​ർ​​ക്കും ആ​​വേ​​ശ​​മേ​​കി. ഇ​​ന്ത്യ​​ൻ ഇ​​ന്നിം​​ഗ്സി​​ന്‍റെ 49-ാം ഓ​​വ​​റി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. മു​​ഹ​​മ്മ​​ദ് ഷാ​​മി​​യും ജ​​സ്പ്രീ​​ത് ബും​​റ​​യു​​മാ​​യി​​രു​​ന്നു ക്രീ​​സി​​ൽ.

ആ​​ദ്യം പ​​ട്ടം ക​​ണ്ട​​ത് മു​​ഹ​​മ്മ​​ദ് ഷാ​​മി​​യാ​​ണ്. ഷാ​​മി അ​​ത് അ​​ന്പ​​യ​​റു​​ടെ ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ടു​​ത്തി. സ്പൈ​​ഡ​​ർ ക്യാ​​മി​​ന്‍റെ വ​​യ​​റി​​ൽ പ​​ട്ടം കു​​രു​​ങ്ങി. അ​​തോ​​ടെ മ​​ത്സ​​രം അ​​ൽ​​പ​​സ​​മ​​യം ത​​ട​​സ​​പ്പെ​​ട്ടു. ഓ​​സീ​​സ് താ​​രം ഡേ​​വി​​ഡ് വാ​​ർ​​ണ​​റും അ​​ന്പ​​യ​​റും ചേ​​ർ​​ന്നാ​​ണ് പ​​ട്ടം വേ​​ർ​​പെ​​ടു​​ത്തി​​യ​​ത്. ഒ​​രു പ​​ട്ട​​ത്തി​​ന്‍റെ പേ​​രി​​ൽ ആ​​ദ്യ​​മാ​​യാ​​ണ് ഒ​​രു മ​​ത്സ​​രം ത​​ട​​സ​​പ്പെ​​ടു​​ന്ന​​തെ​​ന്ന് ക​​മ​​ന്‍റേറ്റ​​ർ ചി​​രി​​യോ​​ടെ പ​​റ​​ഞ്ഞു.


മ​​ത്സ​​ര​​ശേ​​ഷ​​മു​​ള്ള അ​​ഭി​​മു​​ഖ​​ത്തി​​ൽ ഡേ​​വി​​ഡ് വാ​​ർ​​ണ​​ർ പ​​റ​​ഞ്ഞ​​താ​​ണ് ഏ​​റെ ര​​സ​​ക​​രം. ജ​​സ്പ്രീ​​ത് ബും​​റ ആ ​​പ​​ട്ടം ത​​ട്ടി​​പ്പ​​റി​​ക്കാ​​ൻ ശ്ര​​മി​​ച്ച​​പ്പോ​​ൾ അ​​ത് ഏ​​തെ​​ങ്കി​​ലും പാ​​വ​​പ്പെ​​ട്ട കു​​ട്ടി​​യേ​​ടാ​​താ​​കു​​മെ​​ന്ന് താ​​ൻ പ​​റ​​ഞ്ഞ​​താ​​യി വാ​​ർ​​ണ​​ർ വെ​​ളി​​പ്പെ​​ടു​​ത്തിയത് ചിരിപടർത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.