വെ​​ങ്ക​​ല ദി​​നം
വെ​​ങ്ക​​ല ദി​​നം
Thursday, December 12, 2019 12:11 AM IST
സം​​ഗ​​രൂ​​ർ (പ​​ഞ്ചാ​​ബ്): 65-ാമ​​ത് ദേ​​ശീ​​യ സീ​​നി​​യ​​ർ സ്കൂ​​ൾ അ​​ത്‌​ല​​റ്റി​​ക്സി​​ന്‍റെ ആ​​ദ്യ​​ദി​​നം കേ​​ര​​ള​​ത്തി​​നു നേ​​ടാ​​നാ​​യ​​ത് ഒ​​രു വെ​​ങ്ക​​ലം മാ​​ത്രം. പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ഹൈ​​ജം​​പി​​ൽ മീ​​ര ഷി​​ബു​​വാ​​ണ് കേ​​ര​​ള​​ത്തി​​ന്‍റെ അ​​ക്കൗ​​ണ്ടി​​ൽ ആ​​ദ്യ​​ദി​​നം മെ​​ഡ​​ൽ എ​​ത്തി​​ച്ച​​ത്. 1.63 മീ​​റ്റ​​റാ​​ണ് മീ​​ര ക്ലി​​യ​​ർ ചെ​​യ്ത​​ത്.

3000 മീ​​റ്റ​​റി​​ൽ പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ പോ​​രാ​​ട്ട​​ത്തി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ മെ​​ഡ​​ൽ പ്ര​​തീ​​ക്ഷ​​യാ​​യി​​രു​​ന്നു മി​​ന്നു പി. ​​റോ​​യ് പേ​​ശി​​വ​​ലി​​വി​​നെ​​ത്തു​​ട​​ർ​​ന്ന് നി​​ല​​ത്തു​​വീ​​ണ​​ത് ക​​ന​​ത്ത പ്ര​​ഹ​​ര​​മാ​​യി. സി. ​​ചാ​​ന്ദ്നി​​ക്കും തി​​ള​​ങ്ങാ​​നാ​​യി​​ല്ല. 3000 മീ​​റ്റ​​ർ പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ ആ​​ദ്യ അ​​ഞ്ചി​​ൽ​​പോ​​ലും കേ​​ര​​ള​​ത്തി​​ന് എ​​ത്താ​​നാ​​യി​​ല്ല. മ​​ല​​യാ​​ളി താ​​രം ഷ​​മീ​​ന ജ​​ബ്ബാ​​ർ 2006ൽ ​​കു​​റി​​ച്ച 9:55.62 സെ​​ക്ക​​ൻ​​ഡ് എ​​ന്ന റി​​ക്കാ​​ർ​​ഡ് തി​​രു​​ത്തി ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ന്‍റെ രെ​​വി പാ​​ൽ (9:46.54) സ്വ​​ർ​​ണം നേ​​ടി.
ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ 3000 മീ​​റ്റ​​റി​​ൽ വി​​ഷ്ണു ബി​​ജു നാ​​ലാം സ്ഥാ​​ന​​ത്താ​​യി. അ​​വ​​സാ​​ന നൂ​​റ് മീ​​റ്റ​​റി​​ലാ​​യി​​രു​​ന്നു മ​​ല​​യാ​​ളി താ​​രം പി​​ന്നോ​​ട്ട​​ടി​​ക്ക​​പ്പെ​​ട്ട​​ത്.


ര​​ണ്ട് റി​​ക്കാ​​ർ​​ഡ്

ആ​​ദ്യ​​ദി​​ന​​മാ​​യ ഇ​​ന്ന​​ലെ ര​​ണ്ട് റി​​ക്കാ​​ർ​​ഡാ​​ണ് പി​​റ​​ന്ന​​ത്. പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ 3000 മീ​​റ്റ​​ർ പോ​​രാ​​ട്ട​​ത്തി​​ലും ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ഡി​​സ്ക​​സ് ത്രോ​​യി​​ലും. മ​​ധ്യ​​പ്ര​​ദേ​​ശി​​ന്‍റെ ഇ​​ക്രം അ​​ലി ഖാ​​നാ​​ണ് ഡി​​സ്ക​​സ് ത്രോ​​യി​​ൽ 59.39 മീ​​റ്റ​​ർ കു​​റി​​ച്ച് റി​​ക്കാ​​ർ​​ഡ് സ്വ​​ർ​​ണം നേ​​ടി​​യ​​ത്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​ക്രം​​ത​​ന്നെ കു​​റി​​ച്ച 56.87 ആ​​ണ് തി​​രു​​ത്ത​​പ്പെ​​ട്ട​​ത്.

വേ​​ഗ​​താ​​രം ഇ​​ന്ന്

മീ​​റ്റി​​ലെ വേ​​ഗ​​താ​​ര​​ങ്ങ​​ളെ ഇ​​ന്ന​​റി​​യാം. പു​​രു​​ഷ-​​വ​​നി​​താ വി​​ഭാ​​ഗം 100 മീ​​റ്റ​​ർ ഫൈ​​ന​​ൽ ഇ​​ന്ന് ന​​ട​​ക്കും. ഇ​​ന്ന​​ലെ ന​​ട​​ന്ന ഹീ​​റ്റ്സു​​ക​​ളി​​ൽ മി​​ക​​ച്ച പ്ര​​ക​​ട​​ന​​ത്തോ​​ടെ​​യാ​​ണ് മ​​ല​​യാ​​ളി താ​​ര​​ങ്ങ​​ൾ 100 മീ​​റ്റ​​ർ ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്. 400 മീ​​റ്റ​​റി​​ന്‍റെ ഹീ​​റ്റ്സി​​ൽ എ. ​​രോ​​ഹി​​ത് ഫൗ​​ൾ സ്റ്റാ​​ർ​​ട്ടി​​നെ​​ത്തു​​ട​​ർ​​ന്ന് അ​​യോ​​ഗ്യ​​നാ​​ക്ക​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.